സാത്വിക്-ചിരാഗ് സഖ്യം സെമിയിൽ
Saturday, January 11, 2025 12:55 AM IST
ക്വാലാലംപുർ: മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റൻ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ഏഴാം സീഡായ സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ പ്രവേശിച്ചു.
മലേഷ്യയുടെ യ്യൂ സിൻ ഓങ് - യെ യി ടിയോ സഖ്യത്തെ പ്രീക്വാർട്ടറിൽ 26-24, 21-15ന് ഇന്ത്യൻ സഖ്യം മറികടന്നു.
അതേസമയം, മിക്സഡ് ഡബിൾസിൽ ധ്രുവ് കപില- ടാനിഷ ക്രാസ്റ്റോ സഖ്യം ചൈനയുടെ സിംഗ് ചെങ്- ചി ചാംഗ് സഖ്യത്തോട് 13-21, 20-22നും സതീഷ് കുമാർ കരുണാകരൻ- ആദ്യ വാരിയത് സഖ്യം മലേഷ്യയുടെ സൂണ്‍ ഹോട്ട് ഗോ- ഷെവോൻ ജെമി ലായ് സഖ്യത്തോട് 10-21, 17-21നും പരാജയപ്പെട്ടു.