ത്രില്ലർ സമനില
Friday, January 10, 2025 12:22 AM IST
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ നാലു ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിയും ഒഡീഷ എഫ്സിയും 2-2 സമനിലയിൽ പിരിഞ്ഞു.
വിൽമർ ജോർദാന്റെ വകയായിരുന്നു ചെന്നൈയിന്റെ രണ്ടു ഗോളുകളും. ഇഞ്ചുറിടൈമിലെ സെൽഫ് ഗോളിലായിരുന്നു ചെന്നൈയിൻ സമനിലയിൽ കുടുങ്ങിയത്. 21 പോയിന്റുമായി ഒഡീഷ ഏഴാമതും 16 പോയിന്റുള്ള ചെന്നൈയിൻ 10-ാമതുമാണ്.