പ്രണോയ്, ട്രീസ സഖ്യം പുറത്ത്
Friday, January 10, 2025 12:22 AM IST
ക്വാലാലംപുർ: മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ മലയാളി താരം എച്ച്. എസ്. പ്രണോയ് പുറത്ത്. പ്രീക്വാർട്ടറിൽ ഏഴാം സീഡായ ചൈനയുടെ ഷി ഫെജ് ലിയോട് മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് തോൽവി വഴങ്ങിയത്. സ്കോർ: 8-21, 21-15, 21-23.
ഡബിൾസിലും നിരാശ
വനിതാ ഡബിൾസിൽ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ചൈനയുടെ യി ഫാൻ ജിയ- ഷു സിയാൻ ഷാങ് സഖ്യത്തോട് പ്രീക്വാർട്ടറിൽ തോൽവി വഴങ്ങി. 21-15, 18-21, 19-21 എന്ന സ്കോറിനായിരുന്നു തോൽവി.
മിക്സഡ് ഡബിൾസിൽ ധ്രുവ് കപില- ടാനിഷ ക്രാസ്റ്റോ സഖ്യം ചൈനയുടെ സിംഗ് ചെംഗ്- ചി ചാംഗ് സഖ്യത്തോട് 13-21, 20-22 സ്കോറിന് പരാജയപ്പെട്ടു.