ക്യാപ്റ്റൻ സ്മിത്ത്
Friday, January 10, 2025 12:22 AM IST
സിഡ്നി: ശ്രീലങ്കൻ പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ സ്റ്റീവ് സ്മിത്ത് നയിക്കും. സ്ഥിരം ക്യാപ്റ്റനായ പാറ്റ് കമ്മിൻസ് കുടുംബാവശ്യങ്ങൾക്കായി അവധിയിൽ പ്രവേശിച്ചതിനാലാണിതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) അറിയിച്ചു.
ഇന്ത്യക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫി 3-1നു സ്വന്തമാക്കിയ ഓസ്ട്രേലിയ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഇടംപിടിച്ചതാണ്. ടൂർണമെന്റിനിടെ കമ്മിൻസിന്റെ കണങ്കാലിനു പരിക്കേറ്റിരുന്നു. ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിനത്തിൽനിന്നും കമ്മിൻസ് വിട്ടുനിന്നേക്കുമെന്നും സൂചനയുണ്ട്.
ലങ്കയ്ക്കെതിരായ രണ്ടു മത്സര ടെസ്റ്റിനുള്ള ടീമിൽ ഇരുപത്തൊന്നുകാരൻ സ്പിന്നർ കൂപ്പർ കനോലിയെയും ക്രിക്കറ്റ് ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 29നാണ് പരന്പരയിലെ ആദ്യ ടെസ്റ്റ്.