ദക്ഷിണാഫ്രിക്ക ഫൈനലിൽ
Friday, October 18, 2024 12:22 AM IST
ദുബായ്: ദക്ഷിണാഫ്രിക്ക ഐസിസി ട്വന്റി-20 ക്രിക്കറ്റ് വനിതാ ഫൈനലിൽ. സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് ദക്ഷിണാഫ്രിക്ക കീഴടക്കി.
കഴിഞ്ഞ തവണത്തെ ഫൈനൽ തോൽവിക്കുള്ള ദക്ഷിണാഫ്രിക്കയുടെ പകരം വീട്ടലായിരുന്നു ഈ ജയം. സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ 134/5. ദക്ഷിണാഫ്രിക്ക 17.2 ഓവറിൽ 135/2. അൻകെ ബോച്ചാണ് (48 പന്തിൽ 74 നോട്ടൗട്ട് ) പ്ലയർ ഓഫ് ദ മാച്ച്.
ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 18 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടു. ബെത് മൂണി (42 പന്തിൽ 44), താഹ്ലിയ മഗ്രാത്ത് (33 പന്തിൽ 27), എൽസി പെറി (23 പന്തിൽ 31), ലിച്ഫീൽഡ് (ഒന്‍പതു പന്തിൽ 16 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗിലൂടെയാണ് ഓസീസ് പൊരുതാനുള്ള സ്കോറിലെത്തിയത്.