സബലെങ്ക സെമിയിൽ
Thursday, March 27, 2025 1:20 AM IST
മയാമി: മയാമി ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പറായ ബെലാറൂസിന്റെ അരീന സബലെങ്ക സെമി ഫൈനലിൽ. ചൈനയുടെ ക്വിൻവെൻ ഹെംഗിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സബലെങ്ക അവസാന നാലിൽ ഇടംപിടിച്ചത്.
സ്കോർ: 6-2, 7-5. സെമിയിൽ ഇറ്റലിയുടെ ജാസ്മിൻ പൗളിനിയാണ് സബലെങ്കയുടെ എതിരാളി. മയാമി ഓപ്പണിൽ സെമിയിലെത്തുന്ന ആദ്യ ഇറ്റാലിയൻ വനിതയാണ് പൗളിനി. പോളണ്ടിന്റെ മഗ്ദ ലിനെറ്റിനെ 3-6, 2-6നു തോൽപ്പിച്ചാണ് പൗളിനി സെമിയിലെത്തിയത്.
പുരുഷ സിംഗിൾസിൽ സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച്, അമേരിക്കൻ താരം ടെയ്ലർ ഫ്രിറ്റ്സ് എന്നിവർ ക്വാർട്ടറിൽ പ്രവേശിച്ചു.