ഷമിയുടെ കാര്യം സംശയം
Wednesday, October 16, 2024 1:12 AM IST
ബംഗളൂരു: പരിക്കേറ്റു വിശ്രമത്തിലുള്ള ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി, ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉണ്ടാകുമോ എന്നതു സംബന്ധിച്ചുള്ള സംശയങ്ങൾക്കു മറുപടിയുമായി ക്യാപ്റ്റൻ രോഹിത് ശർമ.
ന്യൂസിലൻഡിനെതിരേ ഇന്നാരംഭിക്കുന്ന ടെസ്റ്റ് പരന്പരയ്ക്കു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്.
ഓസ്ട്രേലിയയിൽ പൂർണമായി പാകപ്പെടാത്ത ഷമിയുമായി കളിക്കുക സാധ്യമല്ലെന്നായിരുന്നു രോഹിത്തിന്റെ മറുപടി. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിനുശേഷം മുഹമ്മദ് ഷമി ഇതുവരെ കളത്തിൽ ഇറങ്ങിയിട്ടില്ല. ഷമിയുടെ കാൽമുട്ടിൽ നീരുണ്ടെന്നും പൂർണമായി ആരോഗ്യത്തിലേക്ക് അദ്ദേഹം എത്തിയിട്ടില്ലെന്നും രോഹിത് ശർമ പറഞ്ഞു.