ജെയിന് യൂണി. ട്രിവാന്‍ഡ്രം റോയല്‍സ് സ്പോണ്സർ
Tuesday, September 3, 2024 1:55 AM IST
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് ടീം ട്രിവാന്‍ഡ്രം റോയല്‍സിന്റെ സ്പോണ്‍സറായി പ്രമുഖ ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റിയായ ജെയിന്. യൂണിവേഴ്സിറ്റിയുടെ ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് ടീമിന്റെ സഹ ഉടമയുമാകും.
സ്പോര്‍ട്സിനു ഗണ്യമായ പ്രോത്സാഹനം നല്കുന്ന മുന്‍നിര യൂണിവേഴ്സിറ്റികളില്‍ ഒന്നാണ് ജെയിന് ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റി. കായികരംഗത്തിനു നല്കുന്ന പ്രോത്സാഹനത്തിന് 2023-ലെ കേന്ദ്ര സര്‍ക്കാരിന്റെ ഖേല്‍ പ്രോത്സാഹന്‍ പുരസ്കാരം ജെയിന് നേടിയിരുന്നു.