ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ എ​ർ​ലിം​ഗ് ഹാ​ല​ൻ​ഡി​ന്‍റെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഹാ​ട്രി​ക്കി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കു ജ​യം. സി​റ്റി 3-1ന് ​വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ലീ​ഗ് സീ​സ​ണ്‍ ആ​രം​ഭി​ച്ച​ശേ​ഷം സി​റ്റി നേ​ടു​ന്ന തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണ്. 10, 30, 85 മി​നി​റ്റു​ക​ളി​ലാ​ണ് ഹാ​ല​ൻ​ഡ് വ​ല​കു​ലു​ക്കി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഗോ​ൾ നേ​ടാ​ൻ ല​ഭി​ച്ച അ​വ​സ​രം ഹാ​ല​ൻ​ഡ് ന​ഷ്ട​മാ​ക്കി. എ​ന്നാ​ൽ ര​ണ്ടാം ത​വ​ണ നോ​ർ​വീ​ജി​യ​ൻ താ​രം ബെ​ർ​ണാ​ർ​ഡോ സി​ൽ​വ ന​ല്കി​യ പാ​സി​ൽ ഗോ​ൾ നേ​ടി. 18-ാം മി​നി​റ്റി​ൽ റൂ​ബ​ൻ ഡി​യ​സി​ന്‍റെ ഓ​ണ്‍ ഗോ​ൾ വെ​സ്റ്റ് ഹാ​മി​നു സ​മ​നി​ല ന​ൽ​കി. 30-ാം മി​നി​റ്റി​ൽ ഹാ​ല​ൻ​ഡ് സി​റ്റി​യു​ടെ ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ചു. 85-ാം മി​നി​റ്റി​ൽ ഹാ​ല​ൻ​ഡ് ഹാ​ട്രി​ക് തി​ക​ച്ചു. ഈ ​സീ​സ​ണി​ൽ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് നോ​ർ​വീ​ജി​യ​ൻ താ​രം നേ​ടു​ന്ന ഏ​ഴാ​മ​ത്തെ ഗോ​ളാ​ണ്.


സമനില കുരുക്കിൽ ചെൽസി

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം മോ​ഹി​ച്ച ചെ​ൽ​സി​യെ ക്രി​സ്റ്റ​ൽ പാ​ല​സ് സ​മ​നി​ല​യി​ൽ കു​രു​ക്കി. 25-ാം മി​നി​റ്റി​ൽ നി​കോ​ള​സ് ജാ​ക്സ​ണി​ന്‍റെ ഗോ​ളി​ൽ ചെ​ൽ​സി സ്വ​ന്തം ക​ള​ത്തി​ൽ മു​ന്നി​ലെ​ത്തി. ചെ​ൽ​സി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ച് 53-ാം മി​നി​റ്റി​ൽ എ​ബെ​റെ​ച്ചി എ​സെ പാ​ല​സി​നു സ​മ​നി​ല ന​ൽ​കി.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ് 2-1ന് ​ടോ​ട്ട​ൻ​ഹാമി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ല​ക്സാ​ണ്ട​ർ ഇ​സാ​കാ​ണ് ന്യൂ​കാ​സി​ലി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ഹാ​ർ​വി ബ​ർ​ന​സ് (37’) ന്യൂ​കാ​സി​ലി​നെ മു​ന്നി​ലെ​ത്തി​ച്ചു. 56-ാം മി​നി​റ്റി​ൽ ഡാ​ൻ ബേ​ണി​ന്‍റെ ഓ​ണ്‍​ഗോ​ൾ ടോ​ട്ട​ന​ത്തി​നു സ​മ​നി​ല ന​ൽ​കി. 78-ാം മി​നി​റ്റി​ൽ ഇ​സാ​ക് ന്യൂ​കാ​സി​ലി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി.