പാരാലിന്പിക്സ്: ബാഡ്മിന്റണിൽ മെഡൽ ഉറപ്പ്
Monday, September 2, 2024 12:42 AM IST
പാരീസ്: 2024 പാരാലിന്പ്കിസ് ബാഡ്മിന്റണിൽ ഇന്ത്യ മെഡൽ ഉറപ്പിച്ചു. വനിതകളുടെ എസ് യു5 ക്വാർട്ടർ ഫൈനലിൽ മനീഷ രാമദാസ് ജപ്പാന്റെ മമികോ ടൊയോഡെയെ തോൽപ്പിച്ച് സെമിയിലെത്തി. സെമിയിൽ മനീഷ സ്വന്തം നാട്ടുകാരി തുളസിമതി മുരുഗേശനെ നേരിടും.
പുരുഷ·ാരുടെ എസ്എൽ 4 സിംഗിൾസ് സെമിയിൽ ഒരു ഇന്ത്യ പോരാട്ടം നടക്കും. സുകാന്ത് കദം ടോക്കിയോ ഒളിന്പിക്സിൽ വെള്ളി മെഡൽ നേടിയ സുഹാസ് യതിരാജിനെ നേരിടും.
വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിൾസ് എസ്എച്ച് വിഭാഗത്തിൽ നിത്യ ശ്രീ 21-4, 21-7ന് പോളണ്ടിന്റെ ഒലിവിയ സെമിഗിലിനെ തോല്പിച്ച് സെമിയിലെത്തി. ഇന്ത്യ ഇതുവരെ ഒരു സ്വർണം ഉൾപ്പെടെ അഞ്ചു മെഡലുകൾ നേടി.