ഷ്യാങ്ടെക് മുന്നോട്ട്
Monday, September 2, 2024 12:42 AM IST
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം റാങ്ക് ഇഗാ ഷ്യാങ്ടെക് പ്രീക്വാർട്ടറിൽ. മൂന്നാം റൗണ്ടിൽ ഷ്യാങ്ടെക് 6-4, 6-2ന് റഷ്യയുടെ അനസ്താസ്യ പാവ്ലിചെങ്കോവിനെ പരാജയപ്പെടുത്തി. അഞ്ചാം സീസ് ജാസ്മിൻ പവോളിനി 6-3, 6-4ന് യുലിയ പുടിൻസെവയെ തോൽപ്പിച്ച് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. കരോളിൻ വോസ്നിയാകി, എലിസ് മെർട്ടൻസ് എന്നിവരും പ്രീക്വാർട്ടറിൽ കടന്നു.
സിന്നർ പ്രീക്വാർട്ടറിൽ
പുരുഷ സിംഗിൾസിൽ അനായാസ ജയവുമായി ലോക ഒന്നാം നന്പർ ജാനിക് സിന്നർ പ്രീക്വാർട്ടറിൽ. സിന്നർ നേരിട്ടുള്ള സെറ്റുകൾക്ക് (6-1, 6-4, 6-2) ക്രിസ്റ്റഫർ ഓകൊണെലിനെ പരാജയപ്പെടുത്തി. നാലാം സീഡ് അലക്സാണ്ടർ സ്വരേവ് 5-7, 7-5, 6-1, 6-3ന് അർജന്റീനയുടെ തോമസ് മാർട്ടിൻ എച്ചെവെരിയെ തോല്പിച്ചു. അഞ്ചാം സീസ് ഡാനിൽ മെദ് വദേവ് 6-3, 6-4, 6-3ന് ഫ്ലാവിയോ കൊബോലിയെ തോൽപ്പിച്ച് പ്രീക്വാർട്ടറിലെത്തി. അലക്സ് ഡി മിനോർ, ടോമി പോൾ എന്നിവരും പ്രീക്വാർട്ടറിൽ പ്രവേശിച്ചു.