സഹീർ ലക്നോ മെന്റർ
Thursday, August 29, 2024 1:25 AM IST
ലക്നോ: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് ഫ്രാഞ്ചൈസിയായ ലക്നോ സൂപ്പർ ജയന്റ്സിന്റെ മെന്ററായി സഹീർ ഖാനെ നിയമിച്ചു. 2025 ഐപിഎൽ സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ താരലേലത്തിനു മുന്നോടിയായാണ് ഇന്ത്യൻ മുൻ പേസറായ സഹീർ ഖാനെ ലക്നോ മെന്ററാക്കിയത്.
രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സഹീർ ഐപിഎൽ വേദിയിലേക്കു തിരിച്ചെത്തുന്നത്. നേരത്തേ 2018 മുതൽ 2022വരെ മുംബൈ ഇന്ത്യൻസിന്റെ ഡയറക്ടറായും ഗ്ലോബൽ ഡെവലപ്മെന്റ് ഹെഡായും പ്രവർത്തിച്ചിരുന്നു.