നീരജിനു വെള്ളി
Saturday, August 24, 2024 12:01 AM IST
ലോസാൻ (സ്വിറ്റ്സർലൻഡ്): പാരീസ് ഒളിന്പിക്സിനുശേഷം ഇറങ്ങിയ ആദ്യ പോരാട്ടത്തിൽ വെള്ളി മെഡൽ നേട്ടവുമായി ഇന്ത്യയുടെ നീരജ് ചോപ്ര. ലോസാൻ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് പുരുഷ ജാവലിൻ ത്രോയിൽ സീസണിലെ മികച്ച ദൂരം കുറിച്ചാണ് നീരജ് ചോപ്ര വെള്ളി സ്വന്തമാക്കിയത്.
89.49 മീറ്റർ ജാവലിൻ പായിച്ചാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനത്തെത്തിയത്. പാരീസ് ഒളിന്പിക്സിൽ നീരജ് ചോപ്ര വെള്ളി നേടിയിരുന്നു. 89.45 മീറ്ററായിരുന്നു പാരീസിൽ നീരജ് എറിഞ്ഞത്.
പാരീസ് ഒളിന്പിക്സിൽ വെങ്കലം നേടിയ ഗ്രെനാഡയുടെ ആൻഡേഴ്സണ് പീറ്റേഴ്സ് മീറ്റ് റിക്കാർഡോടെ ലോസാനിൽ സ്വർണമണിഞ്ഞു. 90.61 മീറ്ററാണ് ആൻഡേഴ്സണ് പീറ്റേഴ്സ് ജാവലിൻ പായിച്ചത്. ജർമനിയുടെ ജൂലിയൻ വെബറിനാണ് (87.08) വെങ്കലം.