പാ​രീ​സ്: 44 വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​ളി​ന്പി​ക് ഹോ​ക്കി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്ന ഇ​ന്ത്യ​ൻ മോ​ഹ​ങ്ങ​ൾ ജ​ർ​മ​നി ത​ക​ർ​ത്തു. പു​രു​ഷ​ന്മാ​രു​ടെ സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ജ​ർ​മ​നി 3-2ന് ​ഇ​ന്ത്യ​യെ തോ​ൽ​പ്പി​ച്ചു. ഇ​ന്ത്യ വെ​ങ്ക​ല മെ​ഡ​ൽ മ​ത്സ​ര​ത്തി​ൽ സ്പെ​യി​നി​നെ നേ​രി​ടും. നാ​ളെ​യാ​ണ് മ​ത്സ​രം.

ആ​വേ​ശ​ക​ര​മാ​യ സെ​മി​യി​ലെ ആ​ദ്യ ക്വാ​ർ​ട്ട​റിൽ ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗ് ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചു. ര​ണ്ടാം ക്വാ​ർ​ട്ട​റി​ൽ ഗോ​ണ്‍​സാ​ലോ പീ​ല​റ്റ് ജ​ർ​മ​നി​ക്കു സ​മ​നി​ല ന​ൽ​കി. ആ​ദ്യ പ​കു​തി തീ​രും​മു​ന്പ് ക്രി​സ്റ്റ​ഫ​ർ റൂ​ഹ​ർ പെ​നാ​ൽ​റ്റി സ്ട്രോ​ക്കി​ലൂ​ടെ ജ​ർ​മ​നി​ക്കു ലീ​ഡ് ന​ൽ​കി.


മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ സു​ഖ്ജീ​ത് സിം​ഗ് ഇ​ന്ത്യ​ക്ക് സ​മ​നി​ല ന​ൽ​കി. അ​വ​സാ​ന ക്വാ​ർ​ട്ട​റി​ൽ ജ​ർ​മ​നി​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ ഗോ​ൾ​കീ​പ്പ​ർ പി.​ആ​ർ. ശ്രീ​ജേ​ഷ് ത​ട​ഞ്ഞു​നി​ർ​ത്തി.

ക​ളി തീ​രാ​ൻ ഏ​താ​നും മി​നി​റ്റു​ക​ൾ ബാ ക്കിയു​ള്ള​പ്പോ​ൾ മാ​ർ​കോ മി​ൽ​റ്റ്കൗ ജ​ർ​മ​നി​യുടെ ജയം ഉറപ്പിച്ചു.