ടിടിയിൽ ക്വാർട്ടർ
Tuesday, August 6, 2024 12:34 AM IST
പാരീസ്: പാരീസ് ഒളിന്പിക്സ് വനിതകളുടെ ടേബിൾ ടെന്നീസ് ടീം ഇനത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ. ടേബിൾ ടെന്നീസ് വനിതാ ടീം ഇനത്തിൽ ഇന്ത്യ ആദ്യമായാണ് ഒളിന്പിക്സിനു യോഗ്യത നേടുന്നത്.
പ്രീക്വാർട്ടറിൽ ഇന്ത്യ 3-2ന് റൊമാനിയയെ തോൽപ്പിച്ചു. മണിക ബത്ര, ശ്രീജ അകുല, അർച്ചന കമ്മത്ത് ടീമാണ് മത്സരിക്കുന്നത്. ബത്ര രണ്ടു സിംഗിൾസ് മത്സരങ്ങളും ജയിച്ചപ്പോൾ ശ്രീജ അകുല-അർച്ചന കമ്മത്ത് സഖ്യം ഡബിൾസിൽ അദിന ദിയകൊനു- എലിസബെത്ത സമാര സഖ്യത്തെ തോൽപ്പിച്ചു.