ഇനി ലക്ഷ്യം വെങ്കലം
Monday, August 5, 2024 1:11 AM IST
പാരീസ്: ലക്ഷ്യ സെന്നിലൂടെ ബാഡ്മിന്റണിൽ ഒരു സ്വർണമെന്ന ഇന്ത്യൻ മോഹങ്ങൾ തകർന്നു. പാരീസ് ഒളിന്പിക്സ് പുരുഷ സിംഗിൾസ് സെമി ഫൈനലിൽ ഇന്ത്യൻ താരത്തെ നിലവിലെ സ്വർണമെഡൽ ജേതാവ് ഡെൻമാർക്കിന്റെ വിക്ടർ ആക്സെൽസെൻ നേരിട്ടുള്ള ഗെയിമുകൾക്കു തോൽപ്പിച്ചു. 22-20, 21-14നാണ് സെന്നിന്റെ തോൽവി. പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ താരത്തിന് മെഡലുമായി മടങ്ങാൻ അവസരമുണ്ട്.
വെങ്കലമെഡൽ മത്സരത്തിൽ സെൻ മലേഷ്യയുടെ ലീ സി ജിയയെ നേരിടും. ഇന്ന് വൈകുന്നേരം ആറിനാണ് വെങ്കലമെഡൽ പോരാട്ടം.