ഇന്ത്യക്കു തോല്‍വി
Monday, August 5, 2024 1:11 AM IST
കൊളംബോ: ശ്രീലങ്കയ്ക്കെതിരേയുള്ള രണ്ടാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ 32 റണ്‍സിനു തോറ്റു. ഇതോടെ മൂന്നു മത്സരങ്ങളുടെ പരന്പരയിൽ ശ്രീലങ്ക 1-0ന് മുന്നിലെത്തി.
ടോസ് നേടി ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 240 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് എല്ലാവരും പുറത്തായി. ആറു വിക്കറ്റ് വീഴ്ത്തിയ ജെഫ്രി വാന്‍ഡര്‍സേയാണ് ഇന്ത്യയെ തകര്‍ത്തത്. ബുധനാഴ്ചയാണ് മൂന്നാമത്തെയും അവസാനത്തെയും ഏകദിനം. ആദ്യ മത്സരം സമനിലയായി.