ഗോൾഡൻ ജോക്കോ
Monday, August 5, 2024 1:11 AM IST
പാരീസ്: ഒളിന്പിക് സ്വർണമെഡൽ എന്ന നൊവാക് ജോക്കോവിച്ചിന്റെ സ്വപ്നം പാരീസിൽ പൂവണിഞ്ഞു. സെർബിയൻ ടെന്നീസ് താരം ജോക്കോവിച്ചിന്റെ അഞ്ചാമത്തെ ഒളിന്പിക്സിലാണ് സ്വർണമെഡൽ. 2008 ബെയ്ജിംഗ് ഒളിന്പിക്സിൽ നേടിയ വെങ്കലമാണ് ഇതിനുമുന്പുള്ള മെഡൽ നേട്ടം. പുരുഷ സിംഗിൾസ് ഫൈനലിൽ ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകൾക്ക് സ്പെയിനിന്റെ കാർലോസ് അൽകരാസിനെ തോല്പിച്ചു, 7-6(7-3), 7-6(7-2).
സിംഗിൾസിൽ ഗോൾഡൻ സ്ലാം (നാലു ഗ്രാൻസ്ലാം, ഒളിന്പിക്സ് സ്വർണം) നേടുന്ന അഞ്ചാത്തെ താരമാണ് ജോക്കോവനിച്ച്. റാഫേൽ നദാൽ, സെറീന വില്യംസ്, ആന്ദ്രെ അഗാസി, സ്റ്റെഫി ഗ്രഫ് എന്നിവരാണ് മുന്പ് ഈ നേട്ടം സ്വന്തമാക്കിയവർ. ഒളിന്പിക്സ് സ്വർണം നേടുന്ന ഏറ്റവും പ്രായം കൂടിയ സിംഗിൾസ് താരമെന്ന റിക്കാർഡും മുപ്പത്തിയേഴുകാരൻ കുറിച്ചു.