മെഡൽ ഉറപ്പിച്ചു
Saturday, August 3, 2024 12:42 AM IST
പാരീസ്: 2024 ഒളിന്പിക്സിന്റെ ഏഴാംദിനമായ ഇന്നലെ ഒരു മെഡൽ കൂടി ഇന്ത്യ ഉറപ്പിച്ചു. പുരുഷ ബാഡ്മിന്റൺ സിംഗിൾസിൽ ലക്ഷ്യ സെൻ സെമിയിൽ പ്രവേശിച്ചതോടെയാണിത്.
മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിൻ ചെന്നിനെ കീഴടക്കി ലക്ഷ്യ സെൻ സെമിയിലെത്തി. സ്കോർ: 19-21, 21-15, 21-12. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു ഇന്ത്യൻ താരത്തിന്റെ തിരിച്ചുവരവ്. ഒളിന്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് ലക്ഷ്യ സെൻ.