അന്പെയ്ത്ത് വെങ്കല പോരാട്ടത്തിൽ ഇന്ത്യക്കു തോൽവി
Saturday, August 3, 2024 12:42 AM IST
പാരീസ്: ഒളിന്പിക്സിൽ ഇന്നലെ അന്പെയ്ത്തിലൂടെ വെങ്കലം പ്രതീക്ഷിച്ച ഇന്ത്യക്കു നിരാശ. ഉന്നം തെറ്റിയ വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യ 2-6ന് യുഎസ്എയോടു പരാജയപ്പെട്ടു. മിക്സഡ് ടീം ഇനത്തിൽ ആയിരുന്നു ഇന്ത്യയുടെ മെഡൽ പോരാട്ടം.
ലൂസേഴ്സ് ഫൈനലിൽ ഇന്ത്യയുടെ അങ്കിത ഭക്ത് - ധീരജ് ബൊമ്മദേവേന്ദ്ര സഖ്യത്തിനു പിഴച്ചു. 38-37, 37-35, 34-38, 37-35 നായിരുന്നു ഇന്ത്യയുടെ തോൽവി. അമേരിക്കയുടെ ബ്രാഡ് ലി - കെയ്സി കൗഫോൾഡ് കൂട്ടുകെട്ടാണ് ഇന്ത്യയെ വെങ്കല മെഡൽ പോരാട്ടത്തിൽ കീഴടക്കിയത്.
ക്വാർട്ടർ ഫൈനലിൽ 5-3ന് സ്പെയ്നിനെ കീഴടക്കിയാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാൽ, സെമിയിൽ ദക്ഷിണകൊറിയയോട് 6-2നു പരാജയപ്പെട്ടു.