കൊ​ളം​ബോ: ഇ​ന്ത്യ-​ശ്രീ​ല​ങ്ക മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. ട്വ​ന്‍റി 20 ലോ​ക​ക​പ്പ് നേ​ടി​യ​ശേ​ഷം ഇ​ന്ത്യ​ൻ ടീ​മി​ലെ മു​തി​ർ​ന്ന താ​ര​ങ്ങ​ളാ​യ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യും വി​രാ​ട് കോ​ഹ്‌ലി​യും ഇ​റ​ങ്ങു​ന്ന മ​ത്സ​രം കൂ​ടി​യാ​ണ്.

ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ തോ​ൽ​വി​ക്കു​ശേ​ഷം ഇ​വ​രും ഒ​രു​മി​ച്ചി​റ​ങ്ങു​ന്ന മ​ത്സ​രം​കൂ​ടി​യാ​കും. വി​ക്ക​റ്റ്കീ​പ്പ​ർ​മാ​രാ​യ കെ.​എ​ൽ. രാ​ഹു​ലി​നും ഋ​ഷ​ഭ് പ​ന്തി​നും ഈ ​പ​ര​ന്പ​ര നി​ർ​ണാ​യ​ക​മാ​ണ്.


ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ൽ സം​ഭ​വി​ച്ച ബാ​റ്റിം​ഗ് ത​ക​ർ​ച്ച ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​കും ശ്രീ​ല​ങ്ക ശ്രദ്ധ കേന്ദ്രീ കരിക്കുക. പേ​സ​ർ​മാ​രാ​യ മ​തീ​ഷ പ​തി​രാ​ന, ദി​ൽ​ഷ​ൻ മ​ധു​ശ​ങ്ക എ​ന്നി​വ​ർ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ടീ​മി​ൽ ഇ​ല്ലാ​ത്ത​താ​ണ് ല​ങ്ക​യെ വി​ഷ​മി​പ്പി​ക്കു​ന്ന​ത്.