ബ്ലാസ്റ്റ്! ബ്ലാസ്റ്റേഴ്സ്
Thursday, August 1, 2024 11:33 PM IST
കോൽക്കത്ത: ഡ്യുറൻഡ് കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ്് റിക്കാർഡ് ജയത്തോടെ തുടങ്ങി. പുതിയ പരിശീലകൻ മൈക്കിൾ സ്റ്റാറെയുടെ കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമായിരുന്നു.
സ്റ്റേഴ്സ് എതിരില്ലാത്ത എട്ടു ഗോളിനു മുംബൈ സിറ്റി എഫ്സിയെ തോല്പിച്ചു. ക്വാമെ പെപ്ര, നോഹ സദൂയി എന്നിവർ ഹാട്രിക് നേടിയപ്പോൾ ഇഷാൻ പണ്ഡിത രണ്ടു ഗോൾ നേടി.
ഡ്യുറൻഡ് കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ജയത്തിനൊപ്പമാണ് ബ്ലാസ്റ്റേഴ്സ് എത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്.