ബാസ്കറ്റ്ബോൾ: കോട്ടയം, ആലപ്പുഴ ജേതാക്കൾ
Wednesday, July 31, 2024 11:45 PM IST
തൊടുപുഴ: മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടന്ന സംസ്ഥാന സബ് ജൂണിയർ ബാസ്കറ്റ് ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും ജേതാക്കളായി.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയം തൃശൂരിനെ 67-54 എന്ന സ്കോറിനു തോൽപ്പിച്ചാണ് കിരീടം നേടിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ 62-50നു കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് ആലപ്പുഴ കിരീടത്തിൽ മുത്തമിട്ടത്. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരത്തിനാണ് മൂന്നാം സ്ഥാനം. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയം മൂന്നാം സ്ഥാനം നേടി.
കോട്ടയത്തിന്റെ അഭിനവ് സുരേഷും ആലപ്പുഴയുടെ തേജസ് തോബിയാസും മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു. കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. മനോഹരകുമാർ, ലൈഫ് ടൈം പ്രസിഡന്റ് പി.ജെ. സണ്ണി എന്നിവർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.