ഡ്യൂറന്റ് കപ്പ്: കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും
Wednesday, July 31, 2024 11:45 PM IST
കൊച്ചി: ഡ്യൂറന്റ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, മരിച്ചവരോടുള്ള ആദരസൂചകമായി കറുത്ത ബാന്‍ഡ് ധരിച്ചാണ് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കളത്തിലിറങ്ങുക. ഇന്ന് മുംബൈ സിറ്റി എഫ്സിക്കെതിരേയാണ് ആദ്യമത്സരം.
കോല്‍ക്കത്തയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറന്റ് കപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുന്നത്. തായ്ലാന്‍ഡിലെ പ്രീസീസണ് കഴിഞ്ഞ് ടീം കഴിഞ്ഞദിവസം കോല്‍ക്കത്തയില്‍ എത്തിയിരുന്നു.
നാലിന് പഞ്ചാബ് എഫ്സിയെയും പത്തിന് സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സ് എഫ്ടിയെയും നേരിടും. പുതിയ പരിശീലകന് മൈക്കിള്‍ സ്റ്റാറയുടെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ടൂര്‍ണമെന്റാണ്.
ഡ്യൂറന്റ് കപ്പ് സ്ക്വാഡ്:
സച്ചിന് സുരേഷ്, നോറ ഫെര്‍ണാണ്ടസ്, സോം കുമാര്‍, മുഹമ്മദ് അര്‍ബാസ് (ഗോള്‍കീപ്പര്‍മാര്‍). മിലോസ് ഡ്രിന്‍സിച്ച്, സന്ദീപ് സിംഗ്, ഹോര്‍മിപം റൂയിവ, പ്രീതം കോട്ടാല്‍, അലക്സാണ്ടര്‍ കോഫ്, ഐബാന് ഡോഹ്ലിങ്, മുഹമ്മദ് സഹീഫ്, നോച്ച സിംഗ് (ഡിഫന്‍ഡര്‍മാര്‍). അഡ്രിയാന്‍ ലൂണ, ഫ്രെഡി ലല്ലാവ്മ, വിബിന് മോഹനന്, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് അസ്ഹര്‍, യോഹെന്‍ബ മെയ്റ്റി, സഗോള്സെംബികാഷ് സിംഗ്, സൗരവ് മണ്ഡല്, ബ്രൈസ് മിറാന്‍ഡ, റെന്ലെയ് ലാല്തന്മാവിയ (മിഡ്ഫീല്‍ഡര്‍മാര്‍). നോഹ സദൗയി, ക്വാമെ പെപ്ര, രാഹുല്‍ പ്രവീണ്‍, ഇഷാന് പണ്ഡിത, മുഹമ്മദ് ഐമെന്‍, എം.എസ്.ശ്രീക്കുട്ടന്, മുഹമ്മദ് അജ്സല്‍ (സ്ട്രൈക്കര്‍മാര്‍).