സന്പൂർണ ജയം
Wednesday, July 31, 2024 12:34 AM IST
കൊളംബോ: ശ്രീലങ്കയ്ക്കെതിരേയുള്ള ട്വന്റി 20 ക്രിക്കറ്റ് പരന്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്കു ജയം.
ഇതോടെ പരന്പര 3-0ന് ഇന്ത്യ സ്വന്തമാക്കി. സൂപ്പർ ഓവറിലേക്കു കടന്ന മത്സരത്തിൽ ഇന്ത്യ ശ്രീലങ്ക മുന്നോട്ടുവച്ച് മൂന്നു റൺസ് വിക്കറ്റ് നഷ്ടമാക്കാതെ മറികടന്നു. നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 137 റണ്‍സ് നേടി. ശുഭ്മാൻ ഗിൽ (37) ആണ് ടോപ് സ്കോറർ. മറുപടി ബാറ്റിംഗിൽ ശ്രീലങ്ക എട്ട് വിക്കറ്റിന് 137 റൺസ് നേടി.
മൂന്നു വിക്കറ്റ് വീഴ്ത്തിയ മഹീഷ തീക് ഷണയും രണ്ടു വിക്കറ്റ് നേടിയ വാനിന്ദു ഹസരംഗയുമാണ് ഇന്ത്യയെ വൻ സ്കോർ നേടുന്നതിൽനിന്ന് തടഞ്ഞത്.
ഇത്തവണ മൂന്നാം നന്പറായി ബാറ്റിംഗിനിറങ്ങിയ സഞ്ജു നാലു പന്തുകൾ നേരിട്ട് പൂജ്യനായാണ് മടങ്ങിയത്. കഴിഞ്ഞ മത്സരത്തിലും മലയാളി വിക്കറ്റ്കീപ്പർക്ക് അക്കൗണ്ട് തുറക്കാനായില്ല.