ആലപ്പുഴ- കോഴിക്കോട് ഫൈനൽ
Wednesday, July 31, 2024 12:34 AM IST
കോട്ടയം: മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കുന്ന 49-ാമത് സംസ്ഥാന സബ് ജൂണിയർ ബാസ്ക്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് പെണ്‍കുട്ടികളുടെ ഫൈനലിൽ നിലവിലെ ചാന്പ്യൻമാരായ ആലപ്പുഴ കോഴിക്കോടിനെ നേരിടും.
സെമി ഫൈനൽ മത്സരങ്ങളിൽ ആലപ്പുഴ 48-45 ന് കോട്ടയത്തെയും കോഴിക്കോട് 59 -12ന് കൊല്ലത്തെയും തോല്പിച്ചു.
ആണ്‍കുട്ടികളിൽ കോട്ടയം, ആലപ്പുഴ, തൃശൂർ, തിരുവന്തപുരം ടീമുകൾ സെമിൽ പ്രവേശിച്ചു.