ഫെൽപ്സിനെ തകർത്ത ഫ്രഞ്ച് മുത്ത്
Monday, July 29, 2024 10:41 PM IST
പാരീസ്: 2024 ഒളിന്പിക്സിന്റെ ആതിഥേയരായ ഫ്രാൻസിന് അഭിമാനനിമിഷം. അമേരിക്കൻ ഇതിഹാസ നീന്തൽ താരമായ മൈക്കിൾ ഫെൽപ്സിന്റെ 16 വർഷം പഴക്കമുള്ള റിക്കാർഡ് ഫ്രാൻസിന്റെ യുവതാരം ലിയോണ്‍ മർച്ചൻഡ് തകർത്തു.
പുരുഷ വിഭാഗം 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ 2008 ബെയ്ജിംഗ് ഒളിന്പിക്സിൽ ഫെൽപ്സ് കുറിച്ച റിക്കാർഡാണ് ഫ്രഞ്ച് താരം മറികടന്നത്. 4:02.95 എന്ന സമയം കുറിച്ച് റിക്കാർഡോടെ ലിയോണ്‍ മർച്ചൻഡ് സ്വർണം നീന്തിയെടുത്തു. ജപ്പാന്റെ തൊമൊയുകി മറ്റ്സുഷിമ, അമേരിക്കയുടെ കാർസണ് ഫോസ്റ്റർ എന്നിവർക്കാണ് വെള്ളിയും വെങ്കലവും.
200 മീറ്റർ ബട്ടർഫ്ളൈ, 200 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്ക്, 200 മീറ്റർ മെഡ്ലെ എന്നീ വിഭാഗങ്ങളിലും ലിയോണ്‍ മർച്ചൻഡ് മത്സരത്തിൽ ഇറങ്ങും.