പു​​രു​​ഷ​ന്മാ​​രു​​ടെ സിം​​ഗി​​ൾ​​സ് സ്ക​​ൾ​​സ് തു​​ഴ​​ച്ചി​​ലി​​ൽ ഇ​​ന്ത്യ​​യു​​ടെ ബ​​ൽ​​രാ​​ജ് പ​​ൻ​​വാ​​ർ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ. ആ​​ദ്യം ഹീ​​റ്റ്സി​​ലൂ​​ടെ ക്വാ​​ർ​​ട്ട​​ർ യോ​​ഗ്യ​​ത നേ​​ടാ​​തെ പോ​​യ ഇ​​ന്ത്യ​​ൻ താ​​രം റെ​​പ​​ഷാ​​ജി​​ൽ 7:12.41 സ​​മ​​യം കു​​റി​​ച്ചാ​​ണ് അ​​വ​​സാ​​ന എ​​ട്ടി​​ലെ​​ത്തി​​യ​​ത്. റെ​​പ​​ഷാ​​ജ് ഹീ​​റ്റ്സി​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച സ​​മ​​യം കു​​റി​​ക്കു​​ന്ന ര​​ണ്ടു പേ​​രാ​​ണ് ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തു​​ക. മോ​​ണ​​ക്കോ​​യു​​ടെ ക്വ​​ന്‍റി​​ൻ അ​​ന്‍റോ​​ഗ്നെ​​ല്ലി (7:10.00) ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച സ​​മ​​യം കു​​റി​​ച്ചു.


ആ​​തി​​ഥേ​​യ​​രു​​ടെ ആ​​ദ്യ സ്വ​​ർ​​ണം റ​​ഗ്ബി​​യി​​ൽ

ഒ​​ളി​​ന്പി​​ക്സി​​ൽ ആ​​തി​​ഥേ​​യ​​രു​​ടെ ആ​​ദ്യ സ്വ​​ർ​​ണം റ​​ഗ്ബി​​യി​​ൽ. പു​​രു​​ഷന്മാ​​രു​​ടെ റ​​ഗ്ബി സെ​​വ​​ൻ​​സ് ഫൈ​​ന​​ലി​​ൽ 28-7ന് ​​ഫി​​ജി​​യെ തോ​​ൽ​​പ്പി​​ച്ചു. 2016, 2020 ഒ​​ളി​​ന്പി​​ക്സി​​ൽ ഫി​​ജി​​ക്കാ​​യി​​രു​​ന്നു സ്വ​​ർ​​ണം.