ഓസ്കറിന് കന്നി എഫ്1 ജയം
Monday, July 22, 2024 3:04 AM IST
ബുഡാപെസ്റ്റ്: എഫ് വണ്‍ കാറോട്ടത്തിൽ കന്നി ജയം സ്വന്തമാക്കി മക് ലാരന്റെ ഓസ്ട്രേലിയൻ ഡ്രൈവർ ഓസ്കർ പിയാസ്ട്രി. ഹംഗേറിയൻ എഫ് വണ്ണിലാണ് ഓസ്കർ പിയാസ്ട്രി വെന്നിക്കൊടി പാറിച്ചത്. മക് ലാരന്റെ ബ്രിട്ടീഷ് ഡ്രൈവർ ലൻഡോ നോറിസ് രണ്ടാം സ്ഥാനവും മെഴ്സിഡസിന്റെ ബ്രിട്ടീഷ് താരം ലൂയിസ് ഹാമിൽട്ടണ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
2024 ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പിൽ 265 പോയിന്റുമായി വെർസ്തപ്പനാണ് ഒന്നാം സ്ഥാനത്ത്. 189 പോയിന്റുമായി ലൻഡോ നോറിസ് രണ്ടാമതുണ്ട്.