ഫൈനൽ ചിത്രം ഇന്ന്
Wednesday, July 10, 2024 12:15 AM IST
ഡോർട്ട്മുണ്ട്: യുവേഫ യൂറോ കപ്പ് 2024 ഫുട്ബോളിന്റെ ഫൈനൽ ചിത്രം ഇന്നറിയാം. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടും നെതർലൻഡ്സും ഏറ്റുമുട്ടും. 2020 യൂറോ കപ്പ് ഫൈനലിസ്റ്റുകളാണ് ഇംഗ്ലണ്ട്.
യൂറോയിൽ എത്തിയ കളിക്കാരുടെ മൂല്യംവച്ചു നോക്കിയാൽ ഇംഗ്ലണ്ടിനെ പിന്തള്ളാൻ മറ്റു ടീമുകൾക്കു കഴിയില്ല. ജൂഡ് ബെല്ലിങ്ഗം, ബുക്കായൊ സാക്ക, ഫിൽ ഫോഡൻ എന്നിവരായിരുന്നു മൂല്യത്തിൽ ഇംഗ്ലണ്ടിന്റെ കരുത്ത്. എന്നാൽ, ആ കരുത്ത് കളത്തിൽ ഇതുവരെ പ്രകടിപ്പിക്കാൻ ഇംഗ്ലണ്ടിനു സാധിച്ചില്ല.
നെതർലൻഡ്സിനെതിരേ അവസാനം കളിച്ച ഒന്പത് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ഇംഗ്ലണ്ടിനു നേടാൻ സാധിച്ചത്. നാലെണ്ണത്തിൽ പരാജയപ്പെട്ടപ്പോൾ നാലു സമനില വഴങ്ങി. യൂറോ, ലോകകപ്പ് പോരാട്ടവേദികളിലായി ഇരുടീമും നേർക്കുനേർ ഇറങ്ങുന്ന നാലാമത് മത്സരമാണിത്. യൂറോയിൽ ഇംഗ്ലണ്ടിന്റെ നാലാം സെമിയാണ്.
അതേസമയം, യൂറോ സെമി ഫൈനൽ കടന്പയിൽത്തട്ടി വീഴുന്ന പതിവാണ് നെതർലൻഡ്സിനുള്ളത്. ഇതുവരെ അഞ്ചു സെമിഫൈനൽ കളിച്ചതിൽ ഒരു പ്രാവശ്യം മാത്രമാണ് നെതർലൻഡ്സ് ഫൈനലിലെത്തിയത്, 1988ൽ. അന്ന് യൂറോ ചാന്പ്യന്മാരുമായി. ഓറഞ്ചീസിന്റെ ആറാം യൂറോ സെമിയാണ്.
നെതർലൻഡ്സ്
ഗ്രൂപ്പ് ഡി
നെതർലൻഡ്സ് 2-1 പോളണ്ട്
നെതർലൻഡ്സ് 0-0 ഫ്രാൻസ്
നെതർലൻഡ്സ് 2-3 ഓസ്ട്രിയ
പ്രീക്വാർട്ടർ
നെതർലൻഡ്സ് 3-0 റൊമാനിയ
ക്വാർട്ടർ ഫൈനൽ
നെതർലൻഡ്സ് 2-1 തുർക്കി
ഇംഗ്ലണ്ട്
ഗ്രൂപ്പ് സി
ഇംഗ്ലണ്ട് 1-0 സെർബിയ
ഇംഗ്ലണ്ട് 1-1 ഡെന്മാർക്ക്
ഇംഗ്ലണ്ട് 0-0 സ്ലോവേനിയ
പ്രീക്വാർട്ടർ
ഇംഗ്ലണ്ട് 2-1 സ്ലോവാക്യ
ക്വാർട്ടർ
ഇംഗ്ലണ്ട് 1 (5)-(3) 1 സ്വിറ്റ്സർലൻഡ്