ചരിത്രത്തിൽ ആദ്യമായി കാനഡ കോപ്പ അമേരിക്ക സെമിയിൽ
ചരിത്രത്തിൽ ആദ്യമായി കാനഡ കോപ്പ അമേരിക്ക സെമിയിൽ
Sunday, July 7, 2024 1:32 AM IST
എ​ർ​ലിം​ഗ്ട​ണ്‍ (ടെ​ക്സ​സ്): കോ​പ്പ​യി​ൽ ച​രി​ത്രം കു​റി​ച്ച് കാ​ന​ഡ. ആ​ദ്യ​മാ​യി കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നെ​ത്തി​യ കാ​ന​ഡ സെ​മി ഫൈ​ന​ലി​ൽ.

ക്വാ​ർ​ട്ട​റി​ൽ കാ​ന​ഡ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 4-3ന് ​വെ​ന​സ്വേ​ല​യെ തോ​ൽ​പ്പി​ച്ചു. മു​ഴു​വ​ൻ സ​മ​യ​ത്ത് 1-1ന് ​സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ങ്ങി​യ​ത്.

ഷൂ​ട്ടൗ​ട്ടി​ൽ അ​ഞ്ചു കി​ക്ക് ക​ഴി​ഞ്ഞ് ഇ​രു​ടീ​മും 3-3ന് ​തു​ല്യ​ത​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, വി​ക്ക​ർ എ​യ്ഞ്ച​ൽ എ​ടു​ത്ത വെ​ന​സ്വേ​ല​യു​ടെ നി​ർ​ണാ​യ​ക കി​ക്ക് ഗോ​ൾ​കീ​പ്പ​ർ മാ​ക്സിം ക്രീ​പു ത​ട​ഞ്ഞു. അ​ടു​ത്ത കി​ക്ക് വ​ല​യി​ലാ​ക്കി ഇ​സ്മ​യ​ൽ കൊ​നെ കാ​ന​ഡ​യ്ക്ക് ച​രി​ത്ര ജ​യ​മൊ​രു​ക്കി.


13-ാം മി​നി​റ്റി​ൽ ജേ​ക്ക​ബ് ഷാ​ഫ​ൽ​ബ​ർ​ഗ് കാ​ന​ഡ​യെ മു​ന്നി​ലെ​ത്തി​ച്ചു. 64-ാം മി​നി​റ്റി​ൽ വെ​ന​സ്വേ​ല സ​ലോ​മ​ൻ റോ​ണ്‍​ഡ​നി​ലൂ​ടെ മ​റു​പ​ടി​യും ന​ൽ​കി.

കാ​ന​ഡച​രി​തം

മെ​ക്സി​ക്കോ, ഹോ​ണ്ടു​റാ​സ്, യു​എ​സ്എ ടീ​മു​ക​ൾ​ക്കു​ശേ​ഷം കോ​പ്പ അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ൽ സെ​മിഫൈ​ന​ലി​ലെ​ത്തു​ന്ന നാ​ലാ​മ​ത്തെ കോ​ണ്‍​കാ​ക​ഫ് ടീ​മാ​ണ് കാ​ന​ഡ.

ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന സെ​മി​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം കോ​പ്പ അ​മേ​രി​ക്ക​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് ല​ക്ഷ്യ​മി​ടു​ന്ന അ​ർ​ജ​ന്‍റീ​ന​യാ​ണ് കാ​ന​ഡ​യു​ടെ എ​തി​രാ​ളി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.