സീനിയർ വനിതാ ഫുട്ബോൾ: കേരളത്തിനു ജയം
Sunday, October 6, 2024 12:55 AM IST
വടക്കഞ്ചേരി: ഫുട്ബോൾ പ്രേമികളുടെ ആവേശവും ആർപ്പുവിളികളുമായി സീനിയർ വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനു തുടക്കം. ഗ്രൂപ്പ് എ മത്സരങ്ങളാണ് ഇന്നലെ പന്നിയങ്കര ടോൾ പ്ലാസയ്ക്കടുത്തുള്ള ടിഎംകെ അരീന സ്റ്റേഡിയത്തിൽ ആരംഭിച്ചത്.
കേരളം ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കു ഹിമാചൽപ്രദേശിനെ കീഴടക്കി. മറ്റൊരു മത്സരത്തിൽ ഗോവ തമിഴ്നാടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.
നാളെ രാവിലെ 7.30 ന് ഗോവ ഹിമാചൽപ്രദേശുമായും ഉച്ചകഴിഞ്ഞു 3.30 ന് കേരളം തമിഴ്നാടുമായും ഏറ്റുമുട്ടും.