ജൂഡ് ബെ​ല്ലി​ങ്ഗ​മി​ന് 32 ല​ക്ഷം പി​ഴ!
ജൂഡ് ബെ​ല്ലി​ങ്ഗ​മി​ന്  32 ല​ക്ഷം പി​ഴ!
Saturday, July 6, 2024 12:37 AM IST
ഡു​സ​ൽ​ഡോ​ർ​ഫ്: യു​വേ​ഫ യൂ​റോ ക​പ്പ് ഫു​ട്ബോ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​ന്ന് സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന ഇം​ഗ്ല​ണ്ടി​ന് ആ​ശ്വാ​സം.

സൂ​പ്പ​ർ താ​രം ജൂ​ഡ് ബെ​ല്ലി​ങ്ഗ​മി​ന് പ്ര​കോ​പ​ന​പ​ര​മാ​യ ആം​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ വി​ല​ക്കി​ല്ല, പ​ക​രം പി​ഴ ശി​ക്ഷ. 30,000 പൗ​ണ്ട് (32 ല​ക്ഷം രൂ​പ) ആ​ണ് യു​വേ​ഫ ബെ​ല്ലി​ങ്ഗ​മി​നു പി​ഴ ചു​മ​ത്തി​യ​ത്. സ്ലോ​വാ​ക്യ​ക്കെ​തി​രാ​യ പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ 25-ാം മി​നി​റ്റി​ൽ പി​ന്നി​ലാ​യ ഇം​ഗ്ല​ണ്ടി​നെ ബൈ​സി​ക്കി​ൾ കി​ക്കി​ലൂ​ടെ 90+5ാം മി​നി​റ്റി​ൽ ബെ​ല്ലി​ങ​ഗം സ​മ​നി​ല​യി​ലെ​ത്തി​ച്ചി​രു​ന്നു.

ഈ ​ഗോ​ളി​നു​ശേ​ഷ​മാ​ണ് സ്ലോ​വാ​ക്യ​ൻ ഡ​ഗ്ഗൗ​ട്ടി​ലേ​ക്കു​നോ​ക്കി ബെ​ല്ലി​ങ്ഗം വി​വാ​ദ ആം​ഗ്യം കാ​ണി​ച്ച​ത്. അ​ധി​ക സ​മ​യ​ത്തേ​ക്ക് നീ​ണ്ട മ​ത്സ​ര​ത്തി​ൽ ഹാ​രി കെ​യ്ന്‍റെ (91’) ഗോ​ളി​ൽ ഇം​ഗ്ല​ണ്ട് 2-1ന്‍റെ ജ​യം നേ​ടി ക്വാ​ർ​ട്ട​ർ ബെ​ർ​ത്ത് ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്നു രാ​ത്രി 9.30നാ​ണ് ഇം​ഗ്ല​ണ്ട് x സ്വി​റ്റ്സ​ർ​ല​ൻ​ഡ് ക്വാ​ർ​ട്ട​ർ. നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ഇ​റ്റ​ലി​യെ പ്രീ​ക്വാ​ർ​ട്ട​റി​ൽ കീ​ഴ​ട​ക്കി​യാ​ണ് (2-0) സ്വി​റ്റ്സ​ർ​ല​ൻ​ഡ് അ​വ​സാ​ന എ​ട്ടി​ലെ​ത്തി​യ​ത്.

യൂ​റോ ക​പ്പി​ൽ ഇ​രു​ടീ​മും നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടു​ന്ന​ത് ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ്. ഇ​രു​ടീ​മും ഇ​തു​വ​രെ 24 ത​വ​ണ കൊ​ന്പു​കോ​ർ​ത്ത​തി​ൽ 17 ജ​യം ഇം​ഗ്ല​ണ്ട് സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.