സഞ്ജു വൈസ് ക്യാപ്റ്റൻ
Thursday, July 11, 2024 2:03 AM IST
ശുഭ്മാൻ ഗിൽ നായകനായ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസൺ ആയിരുന്നു.
ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ നായകൻ ശുഭ്മാൻ ഗിൽ (66), ഋതുരാജ് ഗെയ്ക്വാദ് (49), യശസ്വി ജയ്സ്വാൾ (36) എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. സഞ്ജു (12) പുറത്താകാതെ നിന്നു. ബ്ലെസിംഗ് മുസാരബനിയും സിക്കന്ദർ റാസയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ 39 റണ്‍സ് എടുക്കുന്പോൾ അഞ്ചു വിക്കറ്റ് നഷ്ടമായ സിംബാബ്വെയെ ഡിയോണ്‍ മയേഴ്സും (65*), ക്ലൈവ് മദാൻഡെയും (37) ചേർന്നാണ് വൻ തോൽവിയിൽനിന്നു രക്ഷിച്ചത്. വാഷിംഗ്ടണ്‍ സുന്ദർ (4-0-15-3) കളിയിലെ താരമായി.