അദ്ഭുത ചി​​ത്രക​​ഥ...
അദ്ഭുത ചി​​ത്രക​​ഥ...
Thursday, July 11, 2024 2:03 AM IST
ഒ​​രു ഫ്ളാ​​ഷ് ബാ​​ക്ക് ചി​​ത്രക​​ഥ​​യാ​​ണ്; പി​​ള്ള​​ക്ക​​ച്ച​​യി​​ൽ പൊ​​തി​​ഞ്ഞ കു​​ഞ്ഞു​​മാ​​യി അ​​ർ​​ജ​​ന്‍റൈ​​ൻ ഫു​​ട്ബോ​​ള​​ർ ല​​യ​​ണ​​ൽ മെ​​സി, ബേ​​ബി ബാ​​ത്ത് ട​​ബ്ബി​​ൽ കി​​ട​​ത്തി ആ ​​കു​​ഞ്ഞി​​നെ കു​​ളി​​പ്പി​​ക്കു​​ന്ന മെ​​സി... കു​​ഞ്ഞി​​ന്‍റെ അ​​മ്മ ഷീ​​ല എ​​ബാ​​ന​​യ്ക്കൊ​​പ്പം കു​​ട്ടി​​യെ ക​​ളി​​പ്പി​​ക്കു​​ന്ന മെ​​സി... 2007ൽ ​​യു​​ണി​​സെ​​ഫി​​ന്‍റെ വാ​​ർ​​ഷി​​ക ചാ​​രി​​റ്റി ഡ്രൈ​​വി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​ത്തി​​യ ഫോ​​ട്ടോ ഷൂ​​ട്ടി​​ൽ​​നി​​ന്നു​​ള്ള ദൃ​​ശ്യ​​ങ്ങ​​ളാ​​യി​​രു​​ന്നു ഇ​​ത്. അ​​ന്നു മെ​​സി​​ക്കു പ്രാ​​യം 20. സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ എ​​ഫ്സി ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ സൂ​​പ്പ​​ർ​​ താ​​ര​​മാ​​യി വ​​ള​​ർ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന സ​​മ​​യം...

ഫ്ളാ​​ഷ് ബാ​​ക്കി​​നു​​ശേ​​ഷം ഫാ​​സ്റ്റ് ഫോ​​ർ​​വേ​​ഡ് ചെ​​യ്ത് 2024ലേ​​ക്ക് എ​​ത്തി​​യാ​​ൽ 2007ൽ ​​മെ​​സി കു​​ളി​​പ്പി​​ച്ച​​ത് ആ​​രെ​​യാ​​യി​​രു​​ന്നു എ​​ന്നു വ്യ​​ക്ത​​മാ​​കും. അ​​ത​​റി​​ഞ്ഞ് കാ​​യി​​ക ലോ​​കം ആ​​വേ​​ശ​​ത്തി​​ലാ​​ണ്. കാ​​ര​​ണം, സ്പാ​​നി​​ഷ് കൗ​​മാ​​രപ്ര​​തി​​ഭ​​യാ​​യ ല​​മെ​​യ്ൻ യ​​മാ​​ലാ​​യി​​രു​​ന്നു മെ​​സി കു​​ളി​​പ്പി​​ച്ച, കൈ​​യി​​ലെ​​ടു​​ത്ത ആ ​​കു​​ഞ്ഞ്...

മെ​​സി​​ക്കൊ​​പ്പം 2007ൽ ​​ഫോ​​ട്ടോ ഷൂ​​ട്ടി​​നു​​ള്ള അ​​വ​​സ​​രം വ​​ള​​രെ യാ​​ദൃ​​ച്ഛിക​​മാ​​യാ​​ണ് യ​​മാ​​ലി​​ന്‍റെ കു​​ടും​​ബ​​ത്തി​​നു ല​​ഭി​​ച്ച​​ത്. പി​​ൽ​​ക്കാ​​ല​​ത്ത് ലോ​​ക ഫു​​ട്ബോ​​ളി​​ന്‍റെ ശ്ര​​ദ്ധാ​​കേ​​ന്ദ്ര​​മാ​​യി യ​​മാ​​ൽ മാ​​റു​​മെ​​ന്ന് മെ​​സി​​യോ യ​​മാ​​ലി​​ന്‍റെ അ​​ച്ഛ​​ന​​മ്മ​​മാ​​രോ ചി​​ന്തി​​ച്ചി​​രി​​ക്കി​​ല്ല... അ​​ന്ന് മെ​​സി ക​​ളി​​ച്ച ബാ​​ഴ്സ​​ലോ​​ണ​​യി​​ലാ​​ണ് ഇ​​ന്ന് യ​​മാ​​ൽ ക​​ളി​​ക്കു​​ന്ന​​തെ​​ന്ന​​തും മ​​റ്റൊ​​രു യാ​​ഥാ​​ർ​​ഥ്യം.


കു​​ഞ്ഞുയ​​മാ​​ലി​​നെ കു​​ളി​​പ്പി​​ക്കു​​കയും എ​​ടു​​ത്തു​​നി​​ൽ​​ക്കു​​ക​​യും ചെ​​യ്യു​​ന്ന മെ​​സി​​യു​​ടെ ചി​​ത്രം സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ ഇ​​പ്പോ​​ൾ ത​​രം​​ഗ​​മാ​​ണ്. ഏ​​റ്റ​​വും ര​​സ​​ക​​രം, 2024 യു​​വേ​​ഫ യൂ​​റോ ക​​പ്പി​​ൽ യ​​മാ​​ലി​​ന്‍റെ ഗോ​​ളി​​ൽ ഫ്രാ​​ൻ​​സി​​നെ​​തി​​രേ സ്പെ​​യി​​ൻ തി​​രി​​ച്ചു​​വ​​ര​​വ് ജ​​യം (2-1) കു​​റി​​ച്ച​​തും, മെ​​സി​​യു​​ടെ ഗോ​​ളി​​ൽ കോ​​പ്പ അ​​മേ​​രി​​ക്ക സെ​​മി​​യി​​ൽ കാ​​ന​​ഡ​​യെ കീ​​ഴ​​ട​​ക്കി (2-0) അ​​ർ​​ജ​​ന്‍റീ​​ന ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​തും മ​​ണി​​ക്കൂ​​റു​​ക​​ളു​​ടെ മാ​​ത്രം വ്യ​​ത്യാ​​സ​​ത്തി​​ലാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ്...

പെ​​യി​​ന്‍റ​​റി​​ന്‍റെ​​യും വെ​​യ്റ്റ​​റ​​സി​​ന്‍റെ​​യും മ​​ക​​ൻ

മൊ​​റോ​​ക്ക​​ൻ വം​​ശ​​ജ​​നാ​​യ മൗ​​നീ​​ർ ന​​സ്രോ​​യി​​യു​​ടെ​​യും ഗ്വി​​നി​​യ​​ക്കാ​​രി​​യാ​​യ ഷീ​​ല എ​​ബാ​​ന​​യു​​ടെ​​യും മ​​ക​​നാ​​യി 2007 ജൂ​​ലൈ 13ന് ​​ബാ​​ഴ്സ​​ലോ​​ണ​​യി​​ലാ​​ണ് ല​​മെ​​യ്ൻ യ​​മാ​​ലി​​ന്‍റെ ജ​​ന​​നം. ബി​​ൽ​​ഡിം​​ഗ് പെ​​യി​​ന്‍റ​​റാ​​യി​​രു​​ന്നു മൗ​​നീ​​ർ, ഷീ​​ല എ​​ബാ​​ന വെ​​യ്റ്റ​​റ​​സും.

നാ​​ലാം വ​​യ​​സി​​ൽ ഫു​​ട്ബോ​​ളി​​നു പി​​ന്നാ​​ലെ​​യു​​ള്ള ഓ​​ട്ടം യ​​മാ​​ൽ ആ​​രം​​ഭി​​ച്ചു. ഉ​​രു​​ളു​​ന്ന പ​​ന്തി​​നു പി​​ന്നാ​​ലെ​​യു​​ള്ള ആ ​​ഓ​​ട്ടം ചെ​​ന്നെ​​ത്തി​​യ​​ത് എ​​ഫ്സി ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ കു​​ട്ടി​​ക്ല​​ബ്ബാ​​യ ലാ ​​മാ​​സി​​യ​​യി​​ൽ. അ​​ണ്ട​​ർ 15 മു​​ത​​ൽ സ്പെ​​യി​​നി​​നു​​വേ​​ണ്ടി പ​​ന്ത് ത​​ട്ടി​​ത്തു​​ട​​ങ്ങി. 2023ൽ ​​ബാ​​ഴ്സ​​ലോ​​ണ ബി ​​ടീ​​മി​​ലും സീ​​നി​​യ​​ർ ടീ​​മി​​ലും, ഇ​​പ്പോ​​ൾ ലോ​​ക​​ത്തി​​ന്‍റെ നെ​​റു​​ക​​യി​​ലും...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.