ഹൂ​​സ്റ്റ​​ണ്‍: ജ​​ന​​കോ​​ടി​​ക​​ളു​​ടെ ഇ​​ട​​നെ​​ഞ്ചി​​ലു​​ള്ള മെ​​സി​​ക്കൊ​​രു കാ​​വ​​ലാ​​ളു​​ണ്ട്, ഇ​​ന്‍റ​​ർ മ​​യാ​​മി​​യു​​ടെ വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ലെ മ​​സി​​ൽ​​മാ​​ൻ യാ​​സി​​ൻ ച്യൂ​​ക്കോ അ​​ല്ല​​ത്... ഗ്ലൗ ​​അ​​ണി​​ഞ്ഞ കൈ​​ക​​ൾ വി​​ട​​ർ​​ത്തി, നെ​​ഞ്ചു വി​​രി​​ച്ച് അ​​ർ​​ജ​​ന്‍റൈ​​ൻ ജ​​ഴ്സി​​യി​​ൽ നി​​ൽ​​ക്കു​​ന്നൊ​​രാ​​ൾ... ആ​​റ​​ടി അ​​ഞ്ച് ഇ​​ഞ്ചു​​കാ​​ര​​നാ​​യ അ​​യാ​​ളോ​​ടു ചേ​​ർ​​ന്നു​​നി​​ൽ​​ക്കു​​ന്പോ​​ൾ അ​​ഞ്ച​​ടി ഏ​​ഴി​​ഞ്ചു​​കാ​​ര​​നാ​​യ മെ​​സി ചെ​​റു​​താ​​വും... എ​​ന്നാ​​ൽ, നീ​​ലാ​​കാ​​ശ​​ത്തോ​​ളം വ​​ലി​​യൊ​​രു മെ​​സി അ​​യാ​​ളു​​ടെ നെ​​ഞ്ചി​​ലു​​മു​​ണ്ട്... ആ ​​കാ​​വ​​ലാ​​ളി​​നെ ലോ​​കം വി​​ളി​​ക്കു​​ന്ന​​ത് എ​​മി​​ലി​​യാ​​നോ മാ​​ർ​​ട്ടി​​നെ​​സ് എ​​ന്ന്, അ​​ടു​​പ്പ​​ക്കാ​​ർ ദി​​ബു എ​​ന്നും...

2021 കോ​​പ്പ അ​​മേ​​രി​​ക്ക​​യി​​ലും 2022 ഫി​​ഫ ലോ​​ക​​ക​​പ്പി​​ലും അ​​ർ​​ജ​​ന്‍റീ​​ന​​യെ എ​​ത്തി​​ച്ച, പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ട് ഹീ​​റോ​​യെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന, മെ​​സി​​യു​​ടെ കി​​രീ​​ട​​മോ​​ഹ​​ങ്ങ​​ൾ​​ക്കു കാ​​വ​​ലാ​​ളാ​​യ എ​​മി​​ലി​​യാ​​നോ മാ​​ർ​​ട്ടി​​നെ​​സ് വീ​​ണ്ടും അ​​വ​​ത​​രി​​ച്ചു, 2024 കോ​​പ്പ അ​​മേ​​രി​​ക്ക ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ന്‍റെ ഷൂ​​ട്ടൗ​​ട്ടി​​ൽ...

ഹൂ​​സ്റ്റ​​ണി​​ലെ എ​​ൻ​​ആ​​ർ​​ജി സ്റ്റേ​​ഡി​​യം. കോ​​പ്പ അ​​മേ​​രി​​ക്ക ഫു​​ട്ബോ​​ളി​​ന്‍റെ 2024 എ​​ഡി​​ഷ​​നി​​ലെ ആ​​ദ്യ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യും ഇ​​ക്വ​​ഡോ​​റും നേ​​ർ​​ക്കു​​നേ​​ർ. 35-ാം മി​​നി​​റ്റി​​ൽ മെ​​സി​​യു​​ടെ കോ​​ർ​​ണ​​ർ കി​​ക്ക്. അ​​ലെ​​ക്സി​​സ് മ​​ക് അ​​ലി​​സ്റ്റ​​റി​​ന്‍റെ ഫ്ളി​​ക്ക് ഹെ​​ഡ​​ർ. മ​​റ്റൊ​​രു ഹെ​​ഡ​​റി​​ലൂ​​ടെ പ​​ന്ത് വ​​ല​​യി​​ലാ​​ക്കി സെ​​ന്‍റ​​ർ ഡി​​ഫെ​​ൻ​​ഡ​​ർ ലി​​സാ​​ൻ​​ഡ്രോ മാ​​ർ​​ട്ടി​​നെ​​സ് അ​​ർ​​ജ​​ന്‍റീ​​ന​​യെ 1-0നു ​​മു​​ന്നി​​ലെ​​ത്തി​​ച്ചു.

തു​​ട​​ർ​​ന്ന് ഇ​​രു​​ഭാ​​ഗ​​ത്തേ​​ക്കും ക​​യ​​റ്റി​​റ​​ക്ക​​ങ്ങ​​ൾ. എ​​ന്നാ​​ൽ, ഗോ​​ൾ പി​​റ​​ന്നി​​ല്ല. 60-ാം മി​​നി​​റ്റി​​ൽ ബോ​​ക്സി​​നു​​ള്ളി​​ൽ​​വ​​ച്ച് റോ​​ഡ്രി​​ഗൊ ഡി ​​പോ​​ളി​​ന്‍റെ ഹാ​​ൻ​​ഡ് ബോ​​ളി​​നു​​ള്ള ശി​​ക്ഷ​​യാ​​യി അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കെ​​തി​​രേ പെ​​നാ​​ൽ​​റ്റി. എ​​ന്നാ​​ൽ, ഇ​​ക്വ​​ഡോ​​ർ ക്യാ​​പ്റ്റ​​ൻ എ​​ന്ന​​ർ വ​​ലെ​​ൻ​​സി​​യ​​യു​​ടെ (62’) സ്പോ​​ട്ട്കി​​ക്ക് ഇ​​ട​​തു പോ​​സ്റ്റി​​ലി​​ടി​​ച്ച് തെ​​റി​​ച്ചു. അ​​ർ​​ജ​​ന്‍റീ​​ന​​ക്കാ​​രു​​ടെ ശ്വാ​​സം​​ നേ​​രേവീ​​ണ നി​​മി​​ഷം. പ​​ക്ഷേ, ഇ​​ഞ്ചു​​റി​​ടൈ​​മി​​ൽ കെ​​വി​​ൻ റോ​​ഡ്രി​​ഗ​​സ് (90+1’) ഹെ​​ഡ​​ർ ഗോ​​ളി​​ലൂ​​ടെ ഇ​​ക്വ​​ഡോ​​റി​​നെ 1-1ന് ​​ഒ​​പ്പ​​മെ​​ത്തി​​ച്ചു.


മെ​​സി​​യു​​ടെ പ​​നേ​​ങ്ക

നി​​ശ്ചി​​ത സ​​മ​​യം ക​​ഴി​​ഞ്ഞ​​തോ​​ടെ വി​​ധി​​നി​​ർ​​ണ​​യി​​ക്കാ​​ൻ പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ട്. അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ആ​​ദ്യ​​കി​​ക്കെ​​ടു​​ക്കാ​​നെ​​ത്തി​​യ​​ത് ല​​യ​​ണ​​ൽ മെ​​സി. പ​​നേ​​ങ്ക കി​​ക്കി​​നു ശ്ര​​മി​​ച്ച മെ​​സി നി​​രാ​​ശ​​നാ​​യി ത​​ല​​താ​​ഴ്ത്തി. പ​​നേ​​ങ്ക കി​​ക്കി​​ന്‍റെ പ​​വ​​ർ​​കൂ​​ടി, പ​​ന്ത് ക്രോ​​സ് ബാ​​റി​​ലി​​ടി​​ച്ച് വ​​ല​​യ്ക്കു മു​​ക​​ളി​​ൽ. തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ കാ​​വ​​ലാ​​ളാ​​യി എ​​മി​​ലി​​യാ​​നോ മാ​​ർ​​ട്ടി​​നെ​​സ് അ​​വ​​ത​​രി​​ച്ച​​ത്.

ഇ​​ക്വ​​ഡോ​​റി​​ന്‍റെ ആ​​ദ്യ​​കി​​ക്കെ​​ടു​​ത്ത എ​​യ്ഞ്ച​​ൽ മേ​​ന​​യു​​ടെ ഷോ​​ട്ട് ഇ​​ട​​ത്തേ​​ക്കു ചാ​​ടി​​യും ര​​ണ്ടാം കി​​ക്കെ​​ടു​​ത്ത അ​​ല​​ൻ മി​​ൻ​​ഡ​​യു​​ടെ ഷോ​​ട്ട് വ​​ല​​ത്തേ​​ക്കു ചാ​​ടി​​യും മാ​​ർ​​ട്ടി​​നെ​​സ് ത​​ട്ടി​​ത്തെ​​റി​​പ്പി​​ച്ചു.

മെ​​സി​​ക്കു​​ശേ​​ഷ​​മെ​​ത്തി​​യ ജൂ​​ലി​​യ​​ൻ ആ​​ൽ​​വ​​ര​​സ്, മ​​ക് അ​​ല്ലി​​സ്റ്റ​​ർ, ഗോ​​ണ്‍​സാ​​ലൊ മോ​​ണ്ടി​​യേ​​ൽ, നി​​ക്കോ​​ളാ​​സ് ഒ​​ട്ട​​മെ​​ൻ​​ഡി എ​​ന്നി​​വ​​ർ പി​​ഴ​​വി​​ല്ലാ​​തെ പെ​​നാ​​ൽ​​റ്റി വ​​ല​​യി​​ലാ​​ക്കി. അ​​തോ​​ടെ 4-2ന്‍റെ ജ​​യ​​വു​​മാ​​യി അ​​ർ​​ജ​​ന്‍റീ​​ന കോ​​പ്പ അ​​മേ​​രി​​ക്ക ക്വാ​​ർ​​ട്ട​​റി​​ൽ. മാ​​ർ​​ട്ടി​​നെ​​സി​​നെ മെ​​സി കെ​​ട്ടി​​പ്പി​​ടി​​ച്ചു, അ​​ർ​​ജ​​ന്‍റീ​​ന​​ക്കാ​​ർ ആ​​ന​​ന്ദ​​നൃ​​ത്തം​​വ​​ച്ചു...

സൂ​​പ്പ​​ർ ഹീ​​റോ: 24-12

ഗോ​​ൾ​​വ​​ല​​യ്ക്കു മു​​ന്നി​​ൽ എ​​മി​​ലി​​യാ​​നോ മാ​​ർ​​ട്ടി​​നെ​​സ് ഉ​​ള്ള​​പ്പോ​​ൾ അ​​ർ​​ജ​​ന്‍റീ​​ന ഇ​​തു​​വ​​രെ പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​ട്ടി​​ല്ല. കോ​​പ്പ അ​​മേ​​രി​​ക്ക​​യി​​ലും (2021 സെ​​മി​​യി​​ൽ കൊ​​ളം​​ബി​​യ, 2024 ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ക്വ​​ഡോ​​ർ) ഫി​​ഫ ലോ​​ക​​ക​​പ്പി​​ലും (2022ൽ ​​നെ​​ത​​ർ​​ല​​ൻ​​ഡ്സി​​നെ​​തി​​രേ ക്വാ​​ർ​​ട്ട​​ർ, ഫ്രാ​​ൻ​​സി​​നെ​​തി​​രേ ഫൈ​​ന​​ൽ) ര​​ണ്ടു ത​​വ​​ണ​​വീ​​തം മാ​​ർ​​ട്ടി​​നെ​​സി​​ന്‍റെ മി​​ക​​വി​​ൽ അ​​ർ​​ജ​​ന്‍റീ​​ന വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ചു.

അ​​ർ​​ജന്‍റൈൻ ജ​​ഴ്സി​​യി​​ൽ 24 പെ​​നാ​​ൽ​​റ്റി​​ക​​ളെ മാ​​ർ​​ട്ടി​​നെ​​സ് നേ​​രി​​ട്ടു. അ​​തി​​ൽ 12 എ​​ണ്ണം ത​​ട്ടി​​ത്തെ​​റി​​പ്പി​​ച്ചു. സേ​​വിം​​ഗ് റേ​​റ്റ് 50%...!