ല​​ണ്ട​​ൻ: വിം​​ബി​​ൾ​​ഡ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം റാ​​ങ്ക് ജാ​​നി​​ക് സി​​ന്ന​​ർ ക്വാ​​ർ​​ട്ട​​റി​​ൽ.

പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ താ​​രം 6-2, 6-4, 7-6(11-9)ന് ​​യു​​എ​​സി​​ന്‍റെ ബെ​​ൻ ഷെ​​ൽ​​ട്ട​​ണെ തോ​​ൽ​​പ്പി​​ച്ചു. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ബ​​ൾ​​ഗേ​​റി​​യ​​യു​​ടെ ഗ്രി​​ഗ​​ർ ദി​​മി​​ത്രോ​​വ് പിന്മാ​​റി​​യ​​തോ​​ടെ ഡാ​​നി​​ൽ മെ​​ദ്‌വ​​ദേ​​വ് ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി. നാ​ലാം റാ​ങ്ക് താ​രം അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് പു​റ​ത്താ​യി.

അ​മേ​രി​ക്ക​യു​ടെ ടെ​യ് ല​ർ ഫ്രി​ട്സ് 4-6, 7-6(7-4), 6-4, 7-6(7-3), 6-3ന് ​സ്വ​രേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. യു​​എ​​സി​​ന്‍റെ ടോ​​മി പോ​​ൾ, ലോ​​റെ​​ൻ​​സോ മ​​സേ​​റ്റി എ​​ന്നി​​വ​​ർ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു.

ഗ​​ഫ് പു​​റ​​ത്ത്

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ര​​ണ്ടാം റാ​​ങ്ക് അ​​മേ​​രി​​ക്ക​​യു​​ടെ കൊ​​ക്കോ ഗ​​ഫി​​നെ സ്വ​​ന്തം നാ​​ട്ടു​​കാ​​രി എ​​മ്മ ന​​വാ​​രോ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ അ​​ട്ടി​​മ​​റി​​ച്ചു. 19-ാം റാ​​ങ്കു​​കാ​​രി​​യാ​​യ ന​​വാ​​രോ​​യോ​​ട് 6-4, 6-3നാ​​ണ് ഗ​​ഫ് തോ​​റ്റ​​ത്.


ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ലു​​ലു സു​​നി​​നോ​​ട് തോ​​റ്റ് എ​​മ്മ റാ​​ഡ​​കാ​​നു പു​​റ​​ത്താ​​യി. നാ​​ലാം റാ​​ങ്ക് താ​​രം എ​​ലെ​​ന റി​​ബാ​​കി​​ന ക്വാ​​ർ​​ട്ട​​റി​​ൽ. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ എ​​തി​​രാ​​ളി അ​​ന്ന ക​​ലി​​ൻ​​സ്ക​​യ പിന്മാ​​റി​​യ​​തോ​​ടെ​​യാ​​ണ് ക​​സാ​​ഖി​​സ്ഥാ​​ന്‍റെ റി​​ബാ​​കി​​ന​​യു​​ടെ ക്വാ​​ർ​​ട്ട​​ർ പ്ര​​വേ​​ശ​​നം.

6-3, 3-0ന് ​​ക​​സാ​​ഖ് താ​​രം മു​​ന്നി​​ൽ നി​​ൽ​​ക്കേ​​യാ​​ണ് പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് റ​​ഷ്യ​​ൻ താ​​രം പിന്മാ​​റി​​യ​​ത്. എ​​ലീ​​ന സ്വി​​റ്റോ​​ലി​​ന ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു.