ജോ​ക്കോവിച്ച്, സിന്നർ മൂ​ന്നാം റൗ​ണ്ടി​ൽ
ജോ​ക്കോവിച്ച്, സിന്നർ  മൂ​ന്നാം റൗ​ണ്ടി​ൽ
Friday, July 5, 2024 12:39 AM IST
ല​​ണ്ട​​ൻ: വിം​​ബി​​ൾ​​ഡ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ജാ​​നി​​ക് സി​​ന്ന​​ർ, നോ​വാ​ക് ജോ​ക്കോ​വി​ച്ച് തു​ട​ങ്ങി​യ​വ​ർ മൂ​​ന്നാം റൗ​​ണ്ടി​​ൽ.

ഇ​​റ്റാ​​ലി​​യ​​ൻ താ​​രം സി​​ന്ന​​ർ സ്വ​​ന്തം നാ​​ട്ടു​​കാ​​ര​​ൻ മാ​​ത്യോ ബെ​​റെ​​റ്റി​​നി​​യെ 7-6(7-3), 7-6(7-4), 2-6, 7-6(7-4)ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഏ​​ഴാം റാ​​ങ്ക് പോ​​ള​​ണ്ട് താ​​രം ഹു​​ബ​​ർ​​ട്ട് ഹ​​ർ​​കാ​​സ് പു​​റ​​ത്ത്. ജോ​ക്കോ​വി​ച്ച് ബ്രി​ട്ട​ന്‍റെ ജേ​ക്ക​ബ് ഫി​യ​ർ​ണെ​ലി​യെ കീ​ഴ​ട​ക്കി. സ്കോ​ർ: 6-3, 6-4, 5-7, 7-5.

വിം​​ബി​​ൾ​​ഡ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക അ​​ഞ്ചാം റാ​​ങ്ക് അ​​മേ​​രി​​ക്ക​​യു​​ടെ ജെ​​സി​​ക്ക പെ​​ഗു​​ല പു​​റ​​ത്ത്. ര​​ണ്ടാം റൗ​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ അ​​മേ​​രി​​ക്ക​​ല​​ൻ താ​​ര​​ത്തെ ചൈ​​ന​​യു​​ടെ വാം​​ഗ് ഷി​​യു​​ൻ 6-4, 7-6(9-7), 6-1ന് ​​തോ​​ൽ​​പ്പി​​ച്ചു. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ന​​വോ​​മി ഓ​​സ​​ക​​യും പു​​റ​​ത്താ​​യി. ജാ​​പ്പ​​നീ​​സ് താ​​ര​​ത്തെ 6-4, 6-1ന് ​​എ​​മ്മാ ന​​വാ​​രോ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.