ബ്ലാസ്റ്റേഴ്സ് തായ്ലന്ഡില്
Wednesday, July 3, 2024 11:43 PM IST
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിനു മുന്നോടിയായുള്ള തയാറെടുപ്പുകള്‍ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി.
പ്രീ സീസണ് തയാറെടുപ്പുകള്‍ക്കായി ടീം തായ്ലന്ഡില് എത്തി. പുതുതായി ചുമതലയേറ്റ മുഖ്യ പരിശീലകന് മൈക്കല്‍ സ്റ്റാറെയും കോച്ചിംഗ് സ്റ്റാഫും ടീമിനൊപ്പം ചേര്‍ന്നു. പട്ടാന സ്പോര്‍ട്സ് കോംപ്ലക്സില്‍ ചോന്‍ബുരിയിലാണ് ടീമിന്റെ ആദ്യ ക്യാമ്പ്.