മ്യൂ​ണി​ക്ക്: നെ​ത​ർ​ല​ൻ​ഡ്സ് ക്വാ​ർ​ട്ട​റി​ൽ. യൂ​റോ ക​പ്പ് ഫു​ട്ബോ​ൾ പ്രീ​ക്വാ​ർ​ട്ട​റി​ൽ ഡൊ​ണ്‍​യെ​ൽ മ​ലെ​ന്‍റെ ഇ​ര​ട്ട ഗോ​ൾ മി​ക​വി​ൽ നെ​ത​ർ​ല​ൻ​ഡ്സ് 3-0ന് ​റൊ​മേ​നി​യ​യെ ത​ക​ർ​ത്തു.

അ​വ​സാ​ന പ​ത്തു മി​നി​റ്റി​ടെ​യാ​ണ് മ​ലെ​ന്‍റെ ര​ണ്ടു ഗോ​ളും. 83, 90+3 മി​നി​റ്റു​ക​ളി​ലാ​ണ് ഗോ​ളു​ക​ൾ. 20-ാം മി​നി​റ്റി​ൽ കോ​ഡി ഗാ​ക്പോ​യി​ലൂ​ടെ നെ​ത​ർ​ല​ൻ​ഡ്സ് മു​ന്നി​ലെ​ത്തി.

ലീ​ഡ് ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ നെ​ത​ർ​ല​ൻ​ഡ്സ് ശ​ക്ത​മാ​ക്കി​ക്കൊ​ണ്ടി​രു​ന്നു. നിരവധി അവസരങ്ങളാണ് നെതർല ൻഡ്സ് നഷ്ടമാക്കിയത്. റൊ​മാ​നി​യ​ൻ ഗോ​ൾ​കീ​പ്പ​ർ ഫ്ലോ​റി​ൻ നി​റ്റ​യു​ടെ മി​ക​ച്ച ര​ക്ഷ​പ്പെ​ടു​ത്ത​ലു​ക​ൾ നെ​ത​ർ​ല​ൻ​ഡ്സി​നെ തടഞ്ഞുനിർത്തിയത്.


ഇ​തി​നി​ടെ ഗാ​ക്പോ ഒ​രു ത​വ​ണ കൂ​ടി വ​ല​കു​ലു​ക്കി​യെ​ങ്കി​ലും വി​എ​ആ​ർ പ​രി​ശോ​ധ​ന​യി​ൽ ഗോ​ൾ നി​ഷേ​ധി​ച്ചു. ലീ​ഡി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ നെ​ത​ർ​ല​ൻ​ഡ് ശ​ക്ത​മാ​ക്കി​ക്കൊ​ണ്ടി​രു​ന്നു. 83-ാം മി​നി​റ്റി​ൽ ഫ​ലം ക​ണ്ടു. ഡൊ​ണ്‍​യെ​ൽ മ​ലെ​ൻ ഓ​റ​ഞ്ചു​പ​ട​യു​ടെ വി​ജ​യം ഉ​റ​പ്പി​ച്ചു. പ​ത്ത് മി​നി​റ്റ് ക​ഴി​ഞ്ഞ് മ​ലെ​ൻ ഒ​രു ഗോ​ൾ കൂ​ടി നേ​ടി.