അൽകരാസ് ക്വാർട്ടറിൽ
Monday, July 8, 2024 1:23 AM IST
ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ നിലവിലെ ചാന്പ്യൻ കാർലോസ് അൽകരാസ് ക്വാർട്ടറിൽ. സ്പാനിഷ് താരം 6-3, 6-4, 1-6, 7-5ന് യൂഗോ ഹംബർട്ടിനെ പരാജയപ്പെടുത്തി. നൊവാക് ജോക്കോവിച്ച്, അലക്സാണ്ടർ സ്വരേവ് എന്നിവർ പ്രീക്വാർട്ടറിൽ. ജോക്കോവിച്ച് 4-6, 6-3, 6-4, 7-6(7-3)ന് ഓസ്ട്രേലിയയുടെ അലക്സി പേപ്പിറിനെ തോൽപ്പിച്ചു.
ഷ്യാങ്ടെക് പുറത്ത്
വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ ഇഗ ഷ്യാങ്ടെക് മൂന്നാം റൗണ്ടിൽ പുറത്ത്. കസാഖിസ്ഥാന്റെ യുലിയ പുടിൻസേവയേട് 3-6, 6-1, 6-2ന് ഷ്യാങ്ടെക് തോറ്റു. എലിന റിബാകിന 6-0, 6-1ന് കരോളിൻ വോസ്നിയാക്കിയെ തോൽപ്പിച്ച് പ്രീക്വാർട്ടറിലെത്തി. ലോക ഏഴാം റാങ്ക് ജാസ്മിൻ പൗളിനി ക്വാർട്ടറിൽ പ്രവേശിച്ചു.