സിന്നർ പ്രീക്വാർട്ടറിൽ
Sunday, July 7, 2024 1:32 AM IST
ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ ജാനിക് സിന്നർ പ്രീക്വാർട്ടറിൽ. മൂന്നാം റൗണ്ടിൽ ഇറ്റാലിയൻ താരം നേരിട്ടുള്ള സെറ്റുകൾക്ക് (6-1, 6-4, 6-2) സെർബിയയുടെ മിയോമിർ കെസ്മാനോവിച്ചിനെ തോൽപ്പിച്ചു.
വനിതാ സിംഗിൾസിൽ ലോക രണ്ടാം റാങ്ക് താരം കൊക്കോ ഗഫ് 6-4, 6-0ന് ബ്രിട്ടന്റെ സോണെ കാർട്ടലിനെ തോൽപ്പിച്ചു പ്രീക്വാർട്ടറിലെത്തി. യെലേന ഒസ്റ്റാപെങ്ക, ബർബറ ക്രെജികോവ എന്നിവർ പ്രീക്വാർട്ടറിലെത്തി.