യുവ ഇന്ത്യ കളത്തിൽ
Saturday, July 6, 2024 12:37 AM IST
ഹരാരെ: സിംബാബ്വെയ്ക്കെതിരായ അഞ്ചു മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പരയ്ക്കായി ഇന്ത്യൻ യുവ സംഘം ഇന്നു മുതൽ കളത്തിൽ.
പരന്പരയിലെ ആദ്യ മത്സരം ഇന്നു വൈകുന്നേരം 4.30ന് ഹരാരെയിൽ അരങ്ങേറും. ശുഭ്മാൻ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. സഞ്ജു സാംസണ്, യശസ്വി ജയ്സ്വാൾ എന്നിവരെ ആദ്യരണ്ട് മത്സരങ്ങളിൽനിന്നൊഴിവാക്കിയിരുന്നു.
ഐപിഎല്ലിൽ തിളങ്ങിയ റിയാൻ പരാഗ്, സായ് സുദർശൻ, അഭിഷേക് ശർമ തുടങ്ങിയവർ ഇന്ത്യൻ സംഘത്തിലുണ്ട്.
ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയുമാണ് ഇന്ത്യക്കായി ഇന്ന് ഓപ്പണിംഗ് ഇറങ്ങുകയെന്നാണ് ടീം വൃത്തങ്ങളിൽനിന്നുള്ള സ്ഥിരീകരണം.