പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ പ​​താ​​കയേന്താ​​ൻ സി​​ന്ധു, ക​​മാ​​ൽ
പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ പ​​താ​​കയേന്താ​​ൻ സി​​ന്ധു, ക​​മാ​​ൽ
Wednesday, July 10, 2024 12:15 AM IST
പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​യു​​ടെ ദേ​​ശീ​​യ പ​​താ​​കവാ​​ഹ​​ക​​രാ​​യി ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ താ​​രം പി.​​വി. സി​​ന്ധു​​വി​​നെ​​യും ടേ​​ബി​​ൾ ടെ​​ന്നീ​​സ് പു​​രു​​ഷതാ​​രം ശ​​ര​​ത് ക​​മാ​​ലി​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

ഈ ​​മാ​​സം 26നു ​​ന​​ട​​ക്കു​​ന്ന പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സ് ഉ​​ദ്ഘാ​​ട​​നച​​ട​​ങ്ങി​​ലെ പ​​രേ​​ഡി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ ദേ​​ശീ​​യപ​​താ​​ക ഇ​​രു​​വ​​രും ചേ​​ർ​​ന്നു കൈ​​യി​​ലേ​​ന്തും. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ട് ഒ​​ളി​​ന്പി​​ക്സ് (2016ൽ ​​വെ​​ള്ളി, 20202ൽ ​​വെ​​ങ്ക​​ലം) മെ​​ഡ​​ൽ നേ​​ടി​​യ ഏ​​ക ഇ​​ന്ത്യ​​ൻ വ​​നി​​താ താ​​ര​​മാ​​ണ് സി​​ന്ധു. പു​​രു​​ഷ​ന്മാ​​രി​​ൽ​​നി​​ന്ന് ശ​​ര​​ത് ക​​മാ​​ൽ ദേ​​ശീ​​യപ​​താ​​ക വ​​ഹി​​ക്കു​​മെ​​ന്ന് ഐ​​ഒ​​എ മാ​​ർ​​ച്ചി​​ൽ​​ത്ത​​ന്നെ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു.


ചീ​​ഫ് ഡി ​​മി​​ഷ​​നാ​​യി ബോ​​ക്സിം​​ഗ് ഇ​​തി​​ഹാ​​സം മേ​​രി കോ​​മി​​നു പ​​ക​​രം 2012 ല​​ണ്ട​​ൻ ഒ​​ളി​​ന്പി​​ക്സ് വെ​​ങ്ക​​ല മെ​​ഡ​​ൽ ജേ​​താ​​വാ​​യ ഷൂ​​ട്ടിം​​ഗ് താ​​രം ഗ​​ഗ​​ൻ ന​​രേം​​ഗി​​നെ നി​​യോ​​ഗി​​ച്ചു.

മേ​​രി കോം ​​വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ചീ​​ഫ് ഡി ​​മി​​ഷ​​ൻ ത​​സ്തി​​ക​​യി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് പ​​ക​​ര​​മാ​​യി ഗ​​ഗ​​ൻ ന​​രേം​​ഗി​​നെ നി​​യോ​​ഗി​​ക്കു​​ന്ന​​തെ​​ന്ന് ഇ​​ന്ത്യ​​ൻ ഒ​​ളി​​ന്പി​​ക് അ​​സോ​​സേ​​യി​​ഷ​​ൻ (ഐ​​ഒ​​എ) പ്ര​​സി​​ഡ​​ന്‍റ് പി.​​ടി. ഉ​​ഷ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.