ഇന്ത്യക്കു രണ്ടാം ജയം
Thursday, July 11, 2024 2:03 AM IST
ഹരാരെ: സിംബാബ്വെയ് ക്കെതിരേയുള്ള ട്വന്റി-20 ക്രിക്കറ്റ് പരന്പരയിൽ ഇന്ത്യ മുന്നിൽ. അഞ്ചു മത്സര പരന്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ 23 റണ്‍സിന്റെ ജയം സ്വന്തമാക്കി. ഇതോടെ പരന്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ 182/4 (20). സിംബാബ്വെ 159/6 (20).
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങളായ സഞ്ജു സാംസണ്, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്.
ഗില്ലിനൊപ്പം ജയ്സ്വാൾ ഓപ്പണ്‍ ചെയ്തു. അഭിഷേക് ശർമയും ഋതുരാജ് ഗെയ്ക്വാദും മൂന്നും നാലും സ്ഥാനങ്ങളിൽ ഇറങ്ങി. അഞ്ചാമനായി സഞ്ജുവും എത്തി. പേസർ മുകേഷ് ശർമയ്ക്കു പകരം ഖലീൽ അഹമ്മദും ടീമിലെത്തി.