ലോ​ക​ക​പ്പ് ഇ​ന്നെ​ത്തും
ലോ​ക​ക​പ്പ്  ഇ​ന്നെ​ത്തും
Wednesday, July 3, 2024 11:43 PM IST
ന്യൂ​​ഡ​​ൽ​​ഹി: ട്വ​​ന്‍റി-20 ക്രിക്കറ്റ് ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ഇ​ന്ത്യ​ൻ ടീ​​മം​​ഗ​​ങ്ങ​​ൾ ഇ​ന്ന് നാ​ട്ടി​ലെ​ത്തും. ബി​​സി​​സി​​ഐ ഒ​​രു​​ക്കി​​യ പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ൽ ബാ​​ർ​​ബ​​ഡോ​​സി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യി​​ലേ​​ക്ക് തി​​രി​​ച്ച​ത്. ടീം ​​ഇ​​ന്ന് ന്യൂ​​ഡ​​ൽ​​ഹി​​യി​​ലെ​​ത്തും.

ഞാ​​യ​​റാ​​ഴ്ച മ​​ട​​ങ്ങേ​​ണ്ടി​​യി​​രു​​ന്ന ടീം, ​​ബെ​​റി​​ൽ ചു​​ഴ​​ലി​​ക്കാ​​റ്റി​​നെ​​ത്തു​​ട​​ർ​​ന്ന് ബാ​​ർ​​ബ​​ഡോ​​സി​​ൽ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന് രാ​​വി​​ലെ ഡ​​ൽ​​ഹി​​യെ​​ത്തു​​ന്ന ടീം ​​അം​​ഗ​​ങ്ങ​​ൾ ഡ​​ൽ​​ഹി​​യി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യെ കാ​​ണും.

അ​​തി​​നു​​ശേ​​ഷം വി​​ജ​​യാ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കാ​​യി മും​​ബൈ​​യി​​ലേ​​ക്ക് പ​​റ​​ക്കു​​ന്ന ടീം ​​മും​​ബൈ മു​​ത​​ൽ വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യം​​വ​​രെ വി​​ജ​​യാ​​ഘോ​​ഷ പ്ര​​ക​​ട​​നം ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.