യു​​വേ​​ഫ യൂ​​റോ ക​​പ്പ് 2024: ആദ്യ ക്വാ​​ർ​​ട്ട​​ർ സ്പെ​​യി​​ൻ x ജ​​ർ​​മ​​നി
യു​​വേ​​ഫ യൂ​​റോ ക​​പ്പ് 2024: ആദ്യ ക്വാ​​ർ​​ട്ട​​ർ സ്പെ​​യി​​ൻ x ജ​​ർ​​മ​​നി
Wednesday, July 3, 2024 12:30 AM IST
മ്യൂ​​ണി​​ക്: യു​​വേ​​ഫ യൂ​​റോ ക​​പ്പ് 2024 ഫു​​ട്ബോ​​ളി​​ന്‍റെ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ ചി​​ത്ര​​ങ്ങ​​ൾ തെ​​ളി​​ഞ്ഞു. ഇ​​ന്നും നാ​​ളെ​​യും വി​​ശ്ര​​മം. ഇ​​ന്ത്യ​​ൻ സ​​മ​​യം വെ​​ള്ളി രാ​​ത്രി 9.30ന് ​​ആ​​ദ്യ ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ത്തി​​ന്‍റെ കി​​ക്കോ​​ഫ്.

മു​​ൻ​​ചാ​​ന്പ്യന്മാ​​രാ​​യ സ്പെ​​യി​​നും ജ​​ർ​​മ​​നി​​യും ത​​മ്മി​​ലാ​​ണ് ആ​​ദ്യ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ.

ഈ ​​യൂ​​റോ​​യി​​ലെ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലു​​ക​​ളി​​ൽ ര​​ണ്ട് ഹെ​​വി​​വെ​​യ്റ്റ് പോ​​രാ​​ട്ട​​ങ്ങ​​ളാ​​ണ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്, സ്പെ​​യി​​ൻ x ജ​​ർ​​മ​​നി, പോ​​ർ​​ച്ചു​​ഗ​​ൽ x ഫ്രാ​​ൻ​​സ്. സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളാ​​യ പോ​​ർ​​ച്ചു​​ഗ​​ലി​​ന്‍റെ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യും ഫ്രാ​​ൻ​​സി​​ന്‍റെ കി​​ലി​​യ​​ൻ എം​​ബ​​പ്പെ​​യും നേ​​ർ​​ക്കു​​നേ​​ർ​​വ​​രു​​ന്ന പോ​​രാ​​ട്ട​​മാ​​ണ് പോ​​ർ​​ച്ചു​​ഗ​​ൽ x ഫ്രാ​​ൻ​​സ്. ഇ​​ന്ത്യ​​ൻ സ​​മ​​യം വെ​​ള്ളി അ​​ർ​​ധ​​രാ​​ത്രി 12.30നാ​​ണ് ഈ ​​വ​​ന്പ​​ൻ പോ​​ര്.

ഗോ​​ളി​​ല്ലാ ഫ്രാ​​ൻ​​സ്

ഈ ​​യൂ​​റോ​​യി​​ൽ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ എ​​ത്തി​​യി​​ട്ടും ഒ​​രു ഫീ​​ൽ​​ഡ് ഗോ​​ൾ​​പോ​​ലും സ്കോ​​ർ ചെ​​യ്യാ​​ൻ സാ​​ധി​​ക്കാ​​ത്ത ടീ​​മാ​​ണ് ഫ്രാ​​ൻ​​സ്. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ ഒ​​രു ജ​​യ​​വും ര​​ണ്ട് സ​​മ​​നി​​ല​​യു​​മാ​​യി​​രു​​ന്നു ഫ്രാ​​ൻ​​സി​​ന്‍റെ പ്ര​​ക​​ട​​നം.

ഓ​​സ്ട്രി​​യ​​യ്ക്കെ​​തി​​രാ​​യ ജ​​യം സെ​​ൽ​​ഫ് ഗോ​​ളി​​ലാ​​യി​​രു​​ന്നു. നെ​​ത​​ർ​​ല​​ൻ​​ഡ്സു​​മാ​​യി ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല. പോ​​ള​​ണ്ടു​​മാ​​യി 1-1ന്‍റെ​​യും സ​​മ​​നി​​ല. പോ​​ള​​ണ്ടി​​നെ​​തി​​രേ കി​​ലി​​യ​​ൻ എം​​ബ​​പ്പെ പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ​​യാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ 1-0 നു ​​ബെ​​ൽ​​ജി​​യ​​ത്തെ കീ​​ഴ​​ട​​ക്കി​​യ​​പ്പോ​​ഴും ഫ്രാ​​ൻ​​സി​​ന്‍റെ അ​​ക്കൗ​​ണ്ടി​​ൽ ക​​യ​​റി​​യ​​ത് സെ​​ൽ​​ഫ് ഗോ​​ളാ​​യി​​രു​​ന്നു.

ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യ്ക്കും ഇ​​തു​​വ​​രെ ഗോ​​ൾ നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. അ​​തേ​​സ​​മ​​യം, ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​തു​​വ​​രെ സ്ഥി​​ര​​ത​​യാ​​ർ​​ന്ന പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച ടീ​​മു​​ക​​ളാ​​ണ് സ്പെ​​യി​​നും ജ​​ർ​​മ​​നി​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.