ഗെ​ൽ​സ​ൻ​കീ​ർ​ഹെ​ൻ: യൂ​റോ ക​പ്പ് ഫു​ട്ബോ​ളിൽ അ​ധി​ക​സ​മ​യ​ത്തേ​ക്കു ക​ട​ന്ന പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് 2-1ന് ​സ്ലോ​വാ​ക്യ​യെ തോ​ൽ​പ്പി​ച്ച് ക്വാ​ർ​ട്ട​റി​ൽ. 25-ാം മി​നി​റ്റി​ൽ ഇ​വാ​ൻ ഷാ​ർ​ന​സ് ഗോ​ളി​ൽ സ്ലോ​വാ​ക്യ മു​ന്നി​ലെ​ത്തി.

90+5-ാം മിനിറ്റിൽ ജൂ​ഡ് ബെ​ല്ലി​ങ്ഗാം ഇം​ഗ്ല​ണ്ടിനു സ​മ​നി​ല നല്കി. ഇ​തോ​ടെ മ​ത്സ​രം അ​ധി​ക​സ​മ​യ​ത്തേ​ക്ക്. ആ​ദ്യ മി​നി​റ്റി​ൽ​ത​ന്നെ ഹാ​രി കെ​യ്ൻ ഇം​ഗ്ല​ണ്ടി​ന് ലീ​ഡ് ന​ൽ​കി. ആ​തി​ഥേ​യ​രാ​യ ജ​ർ​മ​നി 2-0ന് ​ഡെ​ന്മാ​ർ​ക്കി​നെ തോ​ൽ​പ്പി​ച്ച് ക്വാ​ർ​ട്ട​റി​ലെ​ത്തി.