പാക്കിസ്ഥാന് ജയം
Monday, June 17, 2024 12:37 AM IST
ഫ്ളോറിഡ: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ പാക്കിസ്ഥാന് ജയം. മൂന്നു വിക്കറ്റുകൾക്ക് അയർലൻഡിനെ പരാജയപ്പെടുത്തി. ഇതോടെ അയർലൻഡ് ഒരു ജയം പോലും നേടാതെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കി.രണ്ടു കളി തോറ്റ പാക്കിസ്ഥാന് സൂപ്പർ എട്ട് കാണാതെ പുറത്തായി. സ്കോർ: അയർലൻഡ് 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 106.പാക്കിസ്ഥാൻ 18.5 ഓവറിൽ ഏഴു വിക്കറ്റിന് 111.
ടോസ് നേടിയ അയർലൻഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പവർപ്ലേ പൂർത്തിയായപ്പോൾ അയർലൻഡിനു 32 റണ്‍സിന് അഞ്ചു വിക്കറ്റുകൾ നഷ്ടമായി. 31 റണ്‍സ് നേടിയ ഗാരത് ഡെലേനിയാണ് ടോപ് സ്കോറർ. ഷഹീൻ ഷാ അഫ്രീദിയും ഇമാദ് വസീമും മൂന്നു വിക്കറ്റ് വീതവും മുഹമ്മദ് അമീർ രണ്ടു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ മികച്ച ബൗളിംഗിലൂടെ പാക്കിസ്ഥാന വിറപ്പിക്കാൻ അയർലൻഡിനായി. 32 റൺസുമായി പുറത്താകാതെനിന്ന ബാബർ അസാമാണ് ടോപ് സ്കോറർ. ബാറി മാക് കാർത്തി മൂന്നു വിക്കറ്റ് വീഴ്ത്തി.