സ്റ്റാ​​വ​​ഞ്ച​​ർ (നോ​​ർ​​വെ): ലോ​​ക ഒ​​ന്നാം ന​​ന്പ​​റാ​​യ നോ​​ർ​​വെ​​യു​​ടെ മാ​​ഗ്ന​​സ് കാ​​ൾ​​സ​​നെ കീ​​ഴ​​ട​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ ര​​ണ്ടാം ന​​ന്പ​​റാ​​യ അ​​മേ​​രി​​ക്ക​​യു​​ടെ ഫാ​​ബി​​യാ​​നൊ ക​​രു​​വാ​​ന​​യെ​​യും അ​​ട്ടി​​മ​​റി​​ച്ച് ഇ​​ന്ത്യ​​യു​​ടെ ചെ​​സ് സൂ​​പ്പ​​ർ താ​​രം ആ​​ർ. പ്ര​​ജ്ഞാ​​ന​​ന്ദ. നോ​​ർ​​വെ ചെ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ലാ​​ണ് പ്ര​​ജ്ഞാ​​ന​​ന്ദ​​യു​​ടെ ഈ ​​മി​​ന്നും പ്ര​​ക​​ട​​നം. അ​​തേ​​സ​​മ​​യം, പ്ര​​ജ്ഞാ​​ന​​ന്ദ​​യു​​ടെ സ​​ഹോ​​ദ​​രി ആ​​ർ. വൈ​​ശാ​​ലി വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ക​​യാ​​ണ്.